പത്തനംതിട്ടയിൽ മഴ കുറഞ്ഞു; പമ്പയിലെ ജലനിരപ്പ് കുറയുന്നു

Published : Aug 17, 2018, 07:23 AM ISTUpdated : Sep 10, 2018, 12:53 AM IST
പത്തനംതിട്ടയിൽ മഴ കുറഞ്ഞു; പമ്പയിലെ ജലനിരപ്പ് കുറയുന്നു

Synopsis

രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി പ്രളയക്കെടുതിയില്‍ നിരവധിപേര്‍ ഒറ്റപ്പെട്ട പത്തനംതിട്ടയില്‍ മഴ കുറഞ്ഞു. പമ്പയിലെ ജലനിരപ്പ് കുറയുന്നത് പ്രളയക്കെടുതിക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.

ആറന്മുള: രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി പ്രളയക്കെടുതിയില്‍ നിരവധിപേര്‍ ഒറ്റപ്പെട്ട പത്തനംതിട്ടയില്‍ മഴ കുറഞ്ഞു. പമ്പയിലെ ജലനിരപ്പ് കുറയുന്നത് പ്രളയക്കെടുതിക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അച്ചന്‍കോവില്‍ കരകവിഞ്ഞ് തന്നെ നില്‍ക്കുന്നതിനാല്‍ പത്തനംതിട്ട ടൗണിന്റെ ഒരു ഭാഗം വെള്ളത്തില്‍ മുങ്ങിതന്നെയാണ് ഉള്ളത്. കൊല്ലം ജില്ലയിലെ നീണ്ടകരയിൽ നിന്ന് 85 ബോട്ടുകൾ രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ടയിൽ എത്തിച്ചിട്ടുണ്ട്. 

രക്ഷാപ്രവർത്തനത്തിന് ആശ്വാസകരമായ സാഹചര്യം സൃഷ്ടിച്ച് കൊച്ചിയിലും രാവിലെ മഴ പെയ്യുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനം ഇന്ന് പരമാവധി വേഗത്തിലാക്കുമെന്നാണ് സൂചന. പുതിയതായി 23 ഹെലികോപ്റ്ററുകളും നിരവധി വലിയ ബോട്ടുകളും സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി ഇറക്കും.പെരിയാറിന്റേയും ചാലക്കുടിപ്പുഴയുടേയും തീരത്ത് സ്ഥിതി ഗുരുതരമാണ്. കൊച്ചി മെട്രോ അമ്പാട്ടുകാവ് സ്റ്റേഷൻ വരെ വെള്ളം എത്തിയ സാഹചര്യമാണ് നിലവില്‍ ഉള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുധാകരനെ കാണാൻ മുഖ്യമന്ത്രി എത്തിയില്ല; പിന്നാലെ പെരുമ്പളം പാലം ഉദ്ഘാടനത്തിൻ്റെ എഫ്‌ബി ലൈവ് ലിങ്ക് നീക്കി ജി സുധാകരൻ
എരമല്ലൂരിനടുത്ത് വൻ അപകടം; കെഎസ്ആർടിസി ബസ് ലോറിയിലിടിച്ചു; 40 ഓളം പേർക്ക് പരിക്ക്