
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതികൾ തുടരുകയാണ്. നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.പുലർച്ചെ 5 മണിക്ക് തന്നെ കര നാവിക വ്യോമസേനകളും ദേശീയ ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സുമെല്ലാം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.
ആലുവയിൽ ദേശീയ ദുരന്ത നിവാരണ സേനയും കാലടിയിൽ കരസേനയും മൂവാറ്റുപുഴയിൽ നാവിക സേനയുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സേനകളുടെ ഡിങ്കി ബോട്ടുകൾക്ക് പുറമേ മത്സ്യബന്ധന യാനങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്ടറിൽ ഭക്ഷണപ്പൊതികൾ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2402.25 അടിയിലെത്തി. ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് സംഭരണ ശേഷിയിലും താഴെയെത്തി. ഇതോടെ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കുറക്കാനാവുമെന്നാണ് വിലയിരുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam