രാജകുടുംബാംഗം അന്തരിച്ചു: പന്തളം വലിയ കോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം അടച്ചു

Published : Dec 06, 2018, 12:08 PM IST
രാജകുടുംബാംഗം അന്തരിച്ചു: പന്തളം വലിയ കോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം അടച്ചു

Synopsis

ഡിസംബര്‍ 16 വരെ അടച്ചിടുന്ന ധര്‍മ്മശാസ്താക്ഷേത്രം  17 ന് രാവിലെ ശുദ്ധി ക്രിയകൾക്ക് ശേഷം ഭക്തര്‍ക്ക് തുറന്നു തുറക്കുo.   

പത്തനംതിട്ട: രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്‍റെ നിര്യാണത്തെ തുടര്‍ന്ന് പന്തളം വലിയകോയിക്കൽ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു. പൊലചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇനി ഡിസംബര്‍ 16-ന് മാത്രമേ ക്ഷേത്രം തുറക്കൂവെന്നും അതുവരെ തിരുവാഭാരണദര്‍ശനം ഉണ്ടാവില്ലെന്നും രാജകുടുംബം അറിയിച്ചു. 

പന്തളം രാജകുടുംബാംഗം  രേവതി നാൾ അംബാലിക തന്പുരാട്ടിയാണ് (94 )അന്തരിച്ചത്. ശവസംസ്കാരം വെള്ളിയാഴ്ച 12ന് കൈപ്പുഴ കൊട്ടാരം വക ശ്മശാനത്തിൽ നടക്കും. മരണത്തെ തുടര്‍ന്ന് ഡിസംബര്‍ 16 വരെ അടച്ചിടുന്ന ധര്‍മ്മശാസ്താക്ഷേത്രം 
17 ന് രാവിലെ ശുദ്ധി ക്രിയകൾക്ക് ശേഷം ഭക്തര്‍ക്ക് തുറന്നു തുറക്കുo. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാനാകില്ല; പ്രോസിക്യൂഷൻ അനുമതി പോലും തേടാതെ എസ്ഐടി
'അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീത്', ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിൽ സർക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശൻ