തമിഴ്‌നാട്ടില്‍ ഇന്ന് മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്തേക്കും

Web Desk |  
Published : Dec 07, 2016, 01:40 AM ISTUpdated : Oct 04, 2018, 10:34 PM IST
തമിഴ്‌നാട്ടില്‍ ഇന്ന് മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്തേക്കും

Synopsis

ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലേറ്റ ഒ പനീര്‍ ശെല്‍വം ഇന്ന് മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തേക്കും. യോഗത്തില്‍ ഇനിയങ്ങോട്ടുള്ള സര്‍ക്കാരിന്റെ പ്രധാന പരിപാടികളെക്കുറിച്ച് ചര്‍ച്ച ഉണ്ടായേക്കും. ജയലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് തോഴി ശശികലയായിരുന്നു. പാര്‍ട്ടിയില്‍ ജയലളിതയുടെ പിന്‍ഗാമി ആയി ആരെത്തും എന്ന ചര്‍ച്ച ഉയര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും വരുന്ന പുതിയ തീരുമാനങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജയലളിതയുടെ മരണവാര്‍ത്ത പുറത്തുവന്ന ഉടനെയായിരുന്നു മുഖ്യമന്ത്രിയായി ഒ പനീര്‍ ശെല്‍വം സത്യപ്രതിജ്ഞ ചെയ്തത്. സുരക്ഷാ പാളിച്ചകള്‍ ഒന്നുമില്ലാതെ ജയലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പൊലീസിനും കഴിഞ്ഞു. ചെന്നൈ നഗരത്തില്‍ പൊലീസ് സുരക്ഷ ഇപ്പോഴുമുണ്ട്. വികാര തീവ്രതയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്. സംസ്ഥാനം ഒരാഴ്ചത്തെ ഔദ്യോഗിക ദുഖാചരണത്തിലാണ്. ഇന്നും സകൂളുകളൊന്നും പ്രവര്‍ത്തിക്കില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ചകൾ ഇപ്പോഴില്ല, താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടാത്തതിൽ വേദനയുണ്ടെന്നും രമേശ് ചെന്നിത്തല
കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി വിശപ്പ് മാറ്റാൻ വന്ന 'ഭഗവാന്‍'!