പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

By Web DeskFirst Published Jun 5, 2018, 10:32 PM IST
Highlights
  • പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ പന്മന രാമചന്ദ്രന്‍ നായര്‍ (87) അന്തരിച്ചു. തിരുവനന്തപുരത്തെ വഴുതക്കാട്ടെ വസതിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.  ഭാഷാ സാഹിത്യ രംഗത്ത് നിരവധി പുസ്തകങ്ങളും ഭാഷാ ശുദ്ധിയും വ്യാകരണവും അടിസ്ഥാനമാക്കി നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയതിലൂടെയും ശ്രദ്ധേയനായിരുന്നു അദ്ദേഹം.

തെറ്റില്ലാത്ത മലയാളം, മലയാള ഭാഷയുടെ പ്രയോഗ വൈകല്യങ്ങള്‍, തെറ്റില്ലാത്ത മലയാളം,  നല്ലഭാഷ, ശുദ്ധമലയാളം, തെറ്റും ശരിയും, തെറ്റില്ലാത്ത ഉച്ഛാരണം തുടങ്ങിയ പുസ്തകങ്ങളും എഴിയിട്ടുണ്ട്. ആശ്ചര്യ ചൂഡാമണി, നാരായണീയം തുടങ്ങിയ സംസ്കൃതത്തില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തന കൃതികളും, നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനം, പരിചയം എന്ന പേരില്‍ പുറത്തിറങ്ങിയ പ്രബന്ധസമാഹാരം എന്നിവയും പ്രധാനപ്പെട്ട കൃതികളാണ്.

click me!