താങ്കള്‍ പ്രകടിപ്പിച്ചത് തെരുവു ഗുണ്ടകളുടെ സംസ്‌കാരം; വി.ടി ബല്‍റാമിനോട് പന്ന്യന്‍

Published : Jan 07, 2018, 09:02 PM ISTUpdated : Oct 04, 2018, 10:35 PM IST
താങ്കള്‍ പ്രകടിപ്പിച്ചത് തെരുവു ഗുണ്ടകളുടെ സംസ്‌കാരം; വി.ടി ബല്‍റാമിനോട് പന്ന്യന്‍

Synopsis

തിരുവനന്തപുരം: വി.ടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. വി.ടി ബല്‍റാം പ്രകടിപ്പിച്ചത് മാന്യന്മാരെ ജനമധ്യത്തില്‍ വെച്ച് അപമാനിക്കുന്ന തെരുവു ഗുണ്ടകളുടെ സംസ്‌കാരമെന്ന് പന്ന്യന്‍ തുറന്നടിച്ചു. 

മഹാനായ കമ്മൂണിസ്റ്റ് പോരാളി സഖാവ് എ.കെ.ജി വിടപറഞ്ഞിട്ട് നാല് പതിറ്റാണ്ടു കഴിഞ്ഞു. അദ്ദേഹം ഇന്ത്യന്‍ പാര്‍ലിമെന്‍റിലെ പ്രതിപക്ഷ നേതാവായിരുന്നു. പ്രധാനമന്ത്രിയായിരുന്ന നെഹ്റു ഉള്‍പ്പെടെയുള്ള ദേശീയ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ ആദരവോടെയാണ് കണ്ടിരുന്നത്. എ കെ ജി യുടെ സേവനവും ത്യാഗവും പോരാട്ട വീര്യവും ന്യൂ ജെന്‍ നേതാക്കന്മാര്‍ക്ക് അറിയില്ലായിരിക്കാം- പന്ന്യന്‍ പറഞ്ഞു. 

മണ്‍മറഞ്ഞ മഹാമ്മാരെ ആദരിക്കാനുള്ള മാന്യതയും ഇല്ലായിരിക്കാം. എന്നാല്‍ മണ്‍മറഞ്ഞവരെ കുറിച്ച് അപവാദം കെട്ടിച്ചമച്ച് പറയുന്നത് നീചന്മാര്‍പോലും സ്വീകരക്കാത്ത അധമസംസ്‌കാരമാണ്.  താങ്കള്‍ പ്രകടിപ്പിച്ചത് മാന്യന്മാരെ ജനമധ്യത്തില്‍ വെച്ച് അപമാനിക്കുന്ന തെരുവു ഗുണ്ടകളുടെ സംസ്‌കാരമാണ്.  കോണ്‍ഗ്രസ് ഖദര്‍കുപ്പായം അഴിച്ചു മാറ്റി പുതിയ തൊഴിലിന്‍റെ വേഷമാണ് യോജിക്കുകയെന്നും പന്ന്യന്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇലക്ട്രിക് ബസ് വിവാദം; നിലപാടിലുറച്ച് മേയര്‍ വിവി രാജേഷ്, 'ബസ് ഓടിക്കുന്നത് കോര്‍പ്പറേഷന്‍റെ പണിയല്ല, കെഎസ്ആര്‍ടിസി കരാര്‍ പാലിക്കണം'
പുതുവർഷത്തിൽ ഇരുട്ടടിയായി എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ