തുഗ്ലക് ഭരണം അവസാനിപ്പിക്കണം; തച്ചങ്കരിക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍

By Web TeamFirst Published Sep 6, 2018, 2:43 PM IST
Highlights

സ്വകാര്യസ്വത്തായാണ് എം.ഡി. കെഎസ്ആര്‍ടിസിയെ കാണുന്നത്. പരിഷ്കരണ നടപടികള്‍ പലതും കമ്മീഷന്‍ തട്ടാനാണെന്നും പന്ന്യന്‍ ആരോപിച്ചു. 

തിരുവനന്തപുരം: സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് പിന്നാലെ കെ.എസ്.ആര്‍.ടിസി. എം.ഡി. ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. തച്ചങ്കരിയുടെ തുഗ്ലക്ക് ഭരണത്തില്‍ നിന്ന് കെ.എസ്.ആര്‍.ടിസി.യെ മോചിപ്പിക്കണമെന്നും പന്യന്‍ പറഞ്ഞു.

സ്വകാര്യസ്വത്തായാണ് എം.ഡി. കെഎസ്ആര്‍ടിസിയെ കാണുന്നത്. പരിഷ്കരണ നടപടികള്‍ പലതും കമ്മീഷന്‍ തട്ടാനാണെന്നും പന്ന്യന്‍ ആരോപിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍റെ അനിശ്ചിതകാല സത്യാഗ്രഹസമരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കെ.എസ്.ആര്‍.ടിസി.യിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി, ചീഫ് ഓഫീസിനു മുന്നിലാണ് അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങിയിരിക്കുന്നത്. അശാസ്ത്രീയമായ പരിഷ്കരണ നടപടികള്‍ പിന്‍വിലക്കുക, തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇന്നയിച്ചാണ് സത്യാഗഹസമരം. 

അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നിങ്ങുമെന്ന് തൊഴിലാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ആഗസ്റ്റ് 7 ന് തിരുവനന്തരപുരത്ത് ട്രേഡ് യൂണിയനുകള്‍ നടത്തിയ സമര പ്രഖ്യാപന കണ്‍വന്‍ഷനിലാണ് ആനത്തലവട്ടം ആനന്ദന്‍ തച്ചങ്കരിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്. 


 

click me!