
പന്തളം: ശബരിമലയില്‍ മനിതി സംഘടനയിലെ യുവതികള്‍ ദര്‍ശനത്തിനായി എത്തിയതില്‍ സർക്കാരിനെതിരെ പന്തളം കൊട്ടാരം. സർക്കാർ നടപടി സംശയാസ്പദമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. വാഹനവും പോലീസ് അകമ്പടിയും നൽകി പമ്പ വരെ അവരെ എത്തിച്ചത് സംശയാസ്പദമാണ്.
ശബരിമലയിലെ സമാധാനം തകർക്കാൻ ശ്രമം നടക്കുന്നതായി സംശയമുണ്ട്. വന്നവർ നക്സൽ ചായ്‍വുള്ളവരാണെന്ന് സംശയമുണ്ട്. ഇത്തരം സംഘടനകൾ പിന്നിലുണ്ടോ എന്ന് പരിശോധിക്കണം. ഉന്നത ഉദ്യോഗസ്ഥർക്കും ഇതില്‍ പങ്കുണ്ടോ എന്ന് സംശയമുണ്ട്. തങ്ക അങ്കി ദിവസം തന്നെ വന്നത് ഇത് അട്ടിമറിക്കാനാണെന്നും സംശയുമുള്ളതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam