
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരായ വിമർശനങ്ങളിൽ എ ഗ്രൂപ്പിന് അതൃപ്തി. ഉമ്മന്‍ ചാണ്ടിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് എ ഗ്രൂപ്പ് ആരോപിച്ചു. സംഭവത്തില്‍ എ.കെ.ആന്റണി മൗനം വെടിയണമെന്ന് പന്തളം സുധാകരൻ ആവശ്യപ്പെട്ടു. അപകടകരമായ സാമൂഹ്യ ധ്രുവീകരണം ഒഴിവാക്കാൻ ശ്രമിക്കണമെന്നും പന്തളം സുധാകരന്‍ ആവശ്യപ്പെട്ടു.
ഒരാളെ ഉന്നം വെച്ച് കടത്തിവിട്ട “ഒതുക്കൽവൈറസ്,”ബൂമറാങ് ആയതിന്റെ കെടുതികളാണ് കേരളത്തിൽ കോൺഗ്രസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് സംശയം. ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രം പ്രതികരണം നടന്നുകൊണ്ടിരുന്ന അവസ്ഥയിൽനിന്നും വിഭിന്നമായി കോൺഗ്രസിന്റെ മാനം കാക്കാൻ ഗ്രൂപ്പ് മറന്നു പ്രതികരിക്കാൻ കാണിച്ച മാറ്റം നേതൃത്വം ഉൾക്കൊള്ളുമെന്നു കരുതാമെന്ന് പന്തളം സുധാകരന്‍ പറയുന്നു.
ഇല്ലെങ്കിൽ വൈറസ് വരുത്തുന്ന നാശം പ്രവചനാധീതമാകും. ഹൈക്കമാൻഡ് ഇടപെടാത്ത സാഹചര്യത്തിൽ എല്ലാവർക്കും സ്വീകാര്യനായ എ കെ ആന്റണി മൗനം വെടിഞ്ഞു ഇടപെടണം, അപകടകരമായ സാമൂഹ്യ ദ്രുവീകരണം ഒഴിവാക്കാൻ ശ്രമിക്കണം. ഇത് കോൺഗ്രസ് വിശ്വാസികളുടെ ആഗ്രഹമാണെന്ന് പന്തളം ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam