വാല്‍പാറയില്‍ നാലുവയസുകാരനെ കടിച്ച് കൊന്ന പുലി പിടിയില്‍

Published : Feb 14, 2018, 09:00 AM ISTUpdated : Oct 04, 2018, 10:34 PM IST
വാല്‍പാറയില്‍ നാലുവയസുകാരനെ കടിച്ച് കൊന്ന പുലി പിടിയില്‍

Synopsis

ആതിരപ്പള്ളി: വാൽപാറയിൽ നാലു വയസുകാരനെ കൊന്ന പുള്ളിപ്പുലി കൂട്ടിലായി. കുട്ടിയെ തട്ടിയെടുത്ത ഭാഗത്ത് സ്ഥാപിച്ച കൂട്ടിൽ ഇന്നു വെളുപ്പിനാണ് പുലി കുടുങ്ങിയത്. പുലര്‍ച്ചെ 5 മണിക്കാണ് കൂട്ടില്‍ നിന്ന് ശബ്ദം കേട്ട് നാട്ടുകാര്‍  ചെന്നു നോക്കിയത്. അടുത്ത്  ചെന്നപ്പോള്‍ കണ്ടത് ശൗര്യം വിടാതെ കൂട്ടിനകത്ത് പരക്കം പായുന്ന പുലിയെ. ഉടനെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് 9 മണിയോടെ  പുലിയെ മയക്കുവെടി വച്ച് മയക്കി. 

നിലവിൽ സ്ഥാപിച്ച കൂട് മാറ്റരുതെന്ന നാട്ടുകാരുടെ ആവശ്യം വനം വകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചു. മറ്റൊരു കൂട്ടിലേക്ക് പുലിയെ മാറ്റി . കഴിഞ്ഞ ദിവസം വനം വകുപ്പിന്റെ സിസിടിവി കാമറകളിൽ പുലിയുടെ ദൃശ്യം കുടുങ്ങിയിരുന്നു. പുലി കുടുങ്ങിയതോടെ നാട്ടുകാര്‍ ആശ്വാസത്തിലാണ്. എന്നാല്‍ ഒന്നിലധികം പുലികൾ ഉണ്ടെന്നും ജാഗ്രത തുടരണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ചയാണ്  നാലുവയസുകാരൻ സെയ്തലിനെ വീടിൻറെ മുൻവശത്ത് നിന്ന് പുലി കടിച്ചു കൊന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട് വെച്ചത്. . നൂറു കണക്കിന് തോട്ടം തൊഴിലാളികൾ കുടുംബസമേതം താമസിക്കുന്ന ഈ മേഖലയിൽ പുലിയുടെ ആക്രമണം പതിവാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നോ പ്രോബ്ലം! ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകളെ സഹായിക്കാം, ഇന്ത്യയിൽനിന്ന് ടോൾ ഈടാക്കിയിട്ടില്ല'; അമേരിക്കൻ ഉപരോധത്തിനിടെ വാ​ഗ്ദാനവുമായി ഇറാൻ
മരണത്തിന് ശേഷമാണ് എല്ലാവരും സംസാരിച്ചത്, നേരത്തെ പ്രതികരിക്കണമായിരുന്നു; ഇനി ഒരു വിദ്യാർത്ഥിക്കും ഈ അവസ്ഥ വരരുതെന്ന് നിതിന്റെ പിതാവ്