
കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതിക്ക് വധശിക്ഷ. പ്രതി ഫിറോസാ ബാദ് സ്വദേശി നരേന്ദ്രകുമാറിനാണ് കോട്ടയം പ്രിൻസിപ്പിൾ സെഷൻസ് കോടതി ജഡ്ജി ശാന്തകുമാരി ശിക്ഷ വിധിച്ചത്. ഹൈകോടതിയുടെ അനുമതിയോടെ മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്നും കോടതി നിർദേശിച്ചു. വധശിക്ഷക്ക് പുറമെ ഇരട്ടജീവപര്യന്തവും ഏഴ് വർഷത്തെ കഠിന തടവിനും വിധിച്ചിട്ടുണ്ട്.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിൽ ജോലിക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ക്രിമിനലുകൾ ഏറിവരികയാണ്. ഇവർക്കുള്ള താക്കീതാണ് വിധിയെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
2015 മെയ് 16നാണ് പാറമ്പുഴ മൂലേപറമ്പിൽ ലാലസൺ, ഭാര്യ പ്രസന്നകുമാരി, മകൻ പ്രവീൺ എന്നിവരെ നരേന്ദ്രകുമാർ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവർ നടത്തിയിരുന്ന അലക്കു കടയിലെ തൊഴിലാളിയായിരുന്നു ഫിറോസാബാദ് സ്വദേശിയായ പ്രതി നരേന്ദ്രകുമാർ.
മൂന്ന് പേരെയും കഴുത്തറുത്ത് കൊന്ന ശേഷം നരേന്ദ്രകുമാർ മരിച്ചു എന്നുറപ്പു വരുത്താന്‍ ഷോക്കടിപ്പിക്കുകയും ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന് ലക്ഷം രൂപ പിഴയും മോഷ് ടിച്ച 25,000 രൂപയും കുടുംബത്തിന് നല്‍കണം. ഇരട്ട ജീവപര്യന്തവും ഏഴ് വര്‍ഷം കഠിനതടവും പ്രതിക്ക് വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ദമ്പതികളുടെ രണ്ടുമക്കളിൽ ഒരാൾക്കാണ് തുക നൽകേണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam