
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം. നിലവിൽ കൊലക്കുറ്റത്തിൽ പങ്കാളിയല്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം പറവൂർ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. ഒരു ലക്ഷം രൂപയും രണ്ട് ആൾ ജാമ്യവുമാണ് ഉപാധികൾ. അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും നിര്‍ദ്ദേശമുണ്ട്.
കൂടുതൽ വകുപ്പുകൾ ചുമത്താനാകില്ലെന്ന് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിനെ തുര്‍ന്നാണ് സിഐക്ക് പറവൂർ മജിസ്ടേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അഞ്ചാം പ്രതിയാണ് ക്രിസ്പിന്‍ സാം. ക്രിസ്പിനെതിരെ അന്യായ തടങ്കല്‍,വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. സിഐക്കെതിരെ നിലവില്‍ കൊലപാതക കുറ്റം ചുമത്തിയിട്ടില്ല. എസ്ഐ ദീപക്കിനൊപ്പം സംശയത്തിന്‍റെ നിഴലിലായിരുന്നു സിഐ ക്രിസ്പിന്‍ സാമിനും. കസ്റ്റഡി മരണക്കേസിൽ വരാപ്പുഴ സ്റ്റേഷനിലെ എസ് ഐ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam