എഡിജിപി സുദേഷ് കുമാറിന്‍റെ ഓഫീസിലേക്ക് ദുരൂഹസാഹചര്യത്തിൽ പാഴ്സലുകള്‍

By Web DeskFirst Published Jun 30, 2018, 10:12 PM IST
Highlights
  • കോഴിക്കോട്ട് നിന്നാണ് മാലിന്യ പാഴ്സലുകൾ എത്തിയത്
  • ഇവ പാഴ്സലുകൾ പേരൂർക്കട പൊലീസിന് കൈമാറി

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്‍റെ ഓഫീസിലേക്ക് ദുരൂഹസാഹചര്യത്തിൽ രണ്ട് പാഴ്സലുകളെത്തി. കോഴിക്കോട്ട് നിന്നാണ് മാലിന്യ പാഴ്സലുകൾ എത്തിയത്. പാഴ്സലുകൾ പേരൂർക്കട പൊലീസിന് കൈമാറി. പാഴ്സൽ വിശദമായി പരിശോധിച്ച ശേഷമേ കേസെടുക്കൂ എന്ന് പൊലീസ് അറിയിച്ചു. ഇതിനായി ഫോറൻസിക് പരിശോധന നടത്തിയേക്കും.

അതേസമയം, പൊലീസ് ഡ‍്രൈവർ ഗവാസ്ക്കർക്കെതിരെ എഡിജിപി സുദേഷ്കുമാറിന്റെ മകള്‍ നൽകിയ പരാതിയിൽ തെളിവ് കിട്ടിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി. കേസന്വേഷണത്തിൽ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന് ഡിജിപി പറഞ്ഞു. ഗവാസ്ക്കർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും കാലിൽകൂടി വാഹനം കയറ്റിയിറക്കുകയും ചെയ്തുവെന്നായിരുന്നു എഡിജിപിയുടെ മകളുടെ പരാതി. എന്നാലിവർക്ക് പരിക്കൊന്നുമില്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്.

സംഭവത്തിന് ദൃക്സാക്ഷികളില്ല. സിസിസിടിവി ദൃശ്യങ്ങളുമില്ല. അതിനാൽ കേസിനാരാധാരമായ തെളിവുകൊളൊന്നും കണ്ടെത്താനായില്ലെന്നൊണ് ക്രൈം ബ്രാഞ്ച് നിലപാട്. എന്നാൽ അന്വേഷണത്തിന് ഇനിയും സമയംവേണം. ഈ വിവരങ്ങളടങ്ങിയ റിപ്പോർട്ടും കേസ് ഡയറിയുമാണ് കോടതിക്ക് ക്രൈം ബ്രാഞ്ച് കൈമാറിയിരിക്കുന്നത്.

 

click me!