മുംബൈയില്‍ മലയാളി ബാലന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍

Web Desk |  
Published : May 09, 2018, 11:36 PM ISTUpdated : Jun 29, 2018, 04:27 PM IST
മുംബൈയില്‍ മലയാളി ബാലന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍

Synopsis

ഉടന്‍ ആശുപത്രിയില്‍ എത്തണമെന്ന് വിശാലിന്റെ സുഹ്യത്തുകള്‍ക്കളായ സലൂണ്‍ ജീവനക്കാരാണ് മാതാപിതാക്കളെ അറിയിച്ചത്.

മുംബൈ: നവി മുംബൈയിലെ ഉല്‍വേയില്‍ മലയാളിയായ പതിനാറുകാരന്റെ മരണം കൊലപതാകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ഞാറാഴ്ച്ചയാണ് കാലില്‍ ആഴത്തില്‍ മുറിവേറ്റ് പതിനാറുകാരനായ വിശാല്‍ മരിച്ചത്

ഞാറാഴ്ച്ച രാത്രി 11.30 യോടെയാണ്  വിശാലിനു അപകടം സംഭവിച്ച വിവരം വീട്ടില്‍ അറിയുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തണമെന്ന് വിശാലിന്റെ സുഹ്യത്തുകള്‍ക്കളായ സലൂണ്‍ ജീവനക്കാരാണ് മാതാപിതാക്കളെ അറിയിച്ചത്. വീടിനടുത്തുള്ള സലൂണില്‍ സ്ഥിരം സന്ദര്‍ശകനായ വിശാല്‍ ഞാറാഴ്ച്ച രാത്രിയും അവിടെ പോയിരുന്നു. അപകടം സംഭവിച്ചതല്ലെന്നും ദേഹത്ത് കമ്പി കുത്തികയറിയതാണെന്നും വിശാലിന്റെ കൂട്ടുകാര്‍ ആശുപത്രിയില്‍ എത്തിയ മാതാപിതാക്കളെ അറിയിച്ചു. ഇതോടെ മാതാപിതാക്കള്‍ വിവരം പൊലിസിനെ അറിയിച്ചു

സലൂണ്‍ ജീവനക്കാരായ നാലു പേ‍ര്‍ ഒളിവിലാണ്. എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതായി്ട്ടാണ് നവി മുംബൈ പൊലീസ് നല്‍കുന്ന വിശദീകരണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന
ഗുരുവായൂരിൽ പൂക്കച്ചവടക്കാരന്റെ കൈ തല്ലി ഒടിച്ച സംഭവം, പ്രതി പിടിയിൽ