
ദില്ലി: പാരീസ് ഭീകരാക്രമണ അന്വേഷണത്തോട് ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎയും സഹകരിക്കും. ഫ്രഞ്ച് അന്വേഷണ ഏജന്‍സിയെ സഹായിക്കാന്‍ മലയാളി ഉദ്യോഗസ്ഥന്‍ ഷൗക്കത്തലി ഉള്‍പ്പെടെയുള്ള എന്‍ഐഎ സംഘം പാരിസിലെത്തി. പാരീസ് ആക്രമണക്കേസിലെ പ്രതികളില്‍ രണ്ട് പേരെ എന്‍ഐഎ കസ്റ്റഡിയിലുള്ള സുബാനി ഹാജ തിരിച്ചിറിഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് ഫ്രഞ്ച് അന്വേഷണസംഘം എന്‍ഐഎയുടെ സഹായം തേടിയിരുന്നു. ഭീകര പ്രവര്‍ത്തനത്തിനായി വിദേശത്തേക്കു കടത്തിയ മലയാളികള്‍ അടക്കമുള്ള യുവാക്കളെ കുറിച്ച് ഫ്രഞ്ച് എജന്‍സിയുടെ പക്കലുള്ള വിവരങ്ങള്‍ അവര്‍ എന്‍ഐഎയ്ക്ക് കൈമാറുമെന്ന് അറിയുന്നു.
2015 നവംബറില്‍ പാരീസിലുണ്ടായ ഭീകരാക്രമണങ്ങളില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. 368 പേര്‍ക്ക് പരുക്ക്. 100 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
പാരീസ് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ഭീകര്‍ക്കൊപ്പമായിരുന്നു ഇറാഖിലെത്തിയ സുബാനിയ്ക്ക് തീവ്രവാദ പരിശീലനം ലഭിച്ചിരുന്നത്. ഫ്രഞ്ച് പൗരനായിരുന്നു തന്റെ യൂണിറ്റ് കമാന്‍ഡറെന്നാണ് ഇയാള്‍ എന്‍ഐയ്ക്ക് നല്‍കിയ മൊഴി. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ചെന്നൈ വിമാനത്താവളം വഴിയാണ് തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് സുബാനി ആദ്യമെത്തിയത്. അവിടെ നിന്നും ഐഎസിന്റെ സ്വാധീന മേഖലയായ ഇറാഖിലേക്ക് കടന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam