
പാരിസ്: കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്ന് വീണ് തൂങ്ങിക്കിടന്ന കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി മാലിയന്‍ കുടിയേറ്റക്കാരനായ യുവാവ്. 22കാരനായ മുമൂദു ഗസ്സമ എന്ന മാലിദ്വീപ് സ്വദേശിയാണ് സംഭവത്തിലെ നായകന്‍.
സ്പൈഡര്‍മാന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു യുവാവ് കുട്ടിയെ രക്ഷപ്പെടുത്തിയത്. നാലാം നിലയില്‍ തൂങ്ങിക്കിടന്ന കുട്ടിയുടെ അടുത്തേക്ക് കെട്ടിടത്തിന് മുന്‍ഭാഗത്തെ ചുവരുകളില്‍ അള്ളിപ്പിടിച്ചാണ് യുവാവ് എത്തിയത്. നിരവധി ആളുകള്‍ നോക്കി നില്‍ക്കുമ്പോളായിരുന്നു ജീവന്‍ പണയംവച്ച് യുവാവ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആര്‍ത്തുവിളിച്ചാണ് ജനങ്ങല്‍ യുവാവിന്‍റെ പ്രവൃത്തിയെ സ്വീകരിച്ചത്.
കുടിയേറ്റക്കാരനായ യുവാവിനെ പാരിസ് മേയര്‍ അഭിനന്ദിച്ചു. ഫ്രാന്‍സില്‍ സ്ഥിരതാമസമാക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ക്ക് ഇത് സഹായിക്കുമെന്ന് മേയര്‍ പറഞ്ഞു. റോഡില്‍ നടന്നു പോകുന്നതിനിടയിലാണ് കെട്ടിടത്തില്‍ തൂങ്ങിക്കിടിക്കുന്ന നിലയില്‍ കുട്ടിയെ കണ്ടത്. പിന്നീട് മറ്റൊന്നും ചിന്തിക്കാന്‍ തനിക്ക് കഴിഞ്ഞില്ല. അള്ളിപ്പിടിച്ച് കയറാനാണ് തനിക്ക് അപ്പോള്‍ തോന്നിയതെന്നും ഗസ്സമ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam