പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും

By Web DeskFirst Published Apr 6, 2018, 6:57 AM IST
Highlights
  • അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കില്‍ ഇന്ന് 7 എംപിമാരും രാജിവയ്ക്കാനാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് തീരുമാനം.

ദില്ലി:  പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും. അവസാനദിനം വന്‍ പ്രതിഷേധത്തിനാണ് ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നത്. അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കില്‍ ഇന്ന് 7 എംപിമാരും രാജിവയ്ക്കാനാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് തീരുമാനം. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദിപക് മിശ്രയ്‌ക്കെതിരായ ഇംപിച്ച്‌മെന്റ് നോട്ടീസ് നല്കുന്ന കാര്യത്തില്‍ പ്രതിപക്ഷ തീരുമാനം ഇന്നുണ്ടാകും. ബിജെപി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 746 ജില്ലാ പ്രസിഡന്റുമാരായും അഞ്ച് ലോക്‌സഭാ സീറ്റുകളിലെ പ്രവര്‍ത്തകരുമായും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കും.
 

click me!