
ബെയ്ജിംഗ്: പ്രസിഡന്റ് പദവിക്കുണ്ടായ കാലവധി നീക്കിയുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭേദഗതിക്ക് ചൈനീസ് പാര്‍ലമെന്റിന്റെ അംഗീകാരം. വൻ ഭൂരിപക്ഷത്തോടെയാണ് ശിപാർശ പാർലമെന്റ് അംഗീകരിച്ചത്. 2964 പേരുടെ പിന്തുണയോടെയാണ് ശിപാർശയ്ക്ക് പാർലമെന്റ് അംഗീകാരം നൽകിയത്. ഇതോടെ നിലവിലുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആ സ്ഥാനത്ത് ആജീവനാന്തകാലം തുടരുമെന്ന് ഉറപ്പായി.
അടുത്തകാലത്ത് ചൈനീസ് കമ്യൂണിസ്റ്റ് ഭരണത്തില്‍ വരുന്ന ഏറ്റവും വലിയ മാറ്റമാണ് പ്രസിഡന്റ് പദവിക്കുള്ള കാലാവധി എടുത്തുമാറ്റല്‍. മാവോയ്ക്ക് ശേഷം ചൈനീസ് ഭരണത്തില്‍ ഏറ്റവും കൂടുതല്‍ സ്വദീനം ചെലുത്തുന്ന രാഷ്ട്രതലവനിലേക്ക് ഷി ജിന്‍പിംഗ് വളരുന്നു എന്നതിന്റെ സൂചനയാണ് പുതിയ ഭേദഗതി എന്നാണ് പാശ്ചാത്യലോകം വിലയിരുത്തുന്നത്.
അടുത്തിടെ ഷി ജിന്‍പിംഗിന്റെ സിദ്ധാന്തങ്ങൾ ഈയിടെ പാർട്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. മുൻഗാമികളായ ജിയാംഗ് സെമിൻ, ഹു ജിന്റാവോ എന്നിവരുടെ ചിന്തകളും ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരുടെ പേരുകൾ പരാമർശിച്ചിരുന്നില്ല. ഈ പതിവും ജിന്‍പിംഗ് മാറ്റി.
1953ൽ ജനിച്ച ചിൻപിംഗ് 1974ലാണു പാർട്ടി അംഗമായത്. 2013ൽആദ്യവട്ടം പ്രസിഡന്റായി. കമ്യൂണിസ്റ്റ് പാർട്ടിയുടെയും സൈന്യത്തിന്റെയും തലവനായ ചിൻപിംഗിന്റെ രണ്ടാമൂഴം 2023ൽ അവസാനിക്കും. ഭേദഗതി പാസായാൽ മൂന്നാംവട്ടവും മത്സരിക്കുന്നതിനുള്ള തടസം ഒഴിവാകും. ചിൻപിംഗിനെതിരേ ഉണ്ടാവുന്ന ഏതു നീക്കവും പാർട്ടിവിരുദ്ധമായി കണക്കാക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എത്രകാലത്തേക്ക് ചിൻപിംഗ് അധികാരക്കസേരയിലിരിക്കുമെന്നു വ്യക്തമല്ല.
അതേസമയം, ആജീവനാന്ത ചൈനീസ് പ്രസിഡന്റ് എന്ന സങ്കല്പമല്ല ഭരണഘടനാഭേദഗതിയുടെ ലക്ഷ്യമെന്ന് നേരത്തെ ഗ്ലോബൽ ടൈംസ് ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam