മുസ്ലീംലീഗ് പരിപാടിയില്‍ സ്ത്രീകള്‍ പാട്ടു പാടിയതിനെതിരെ സമസ്ത

By Web TeamFirst Published Feb 23, 2019, 1:56 PM IST
Highlights

കഴിഞ്ഞ ശനിയാഴ്ച മുതലാണ് മുസ്ലീം ലീഗിന്‍റെ മലപ്പുറം ജില്ലാ സമ്മേളനം തുടങ്ങിയത്. എല്ലാ ദിവസവും രാത്രിയില്‍ ഗാനമേളകളും റിയാലിറ്റി
ഷോകളുമുണ്ട്. ഇതില്‍ സ്ത്രീകളുള്‍പ്പെടെ പങ്കെടുക്കുകയും ചെയ്തു. ഇതാണ് സമസ്തയെ ചൊടിപ്പിച്ചത്.

മലപ്പുറം: മുസ്ലീം ലീഗിന്‍റെ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളകളില്‍ സ്ത്രീകള്‍ പാട്ട് പാടിയതിനെതിരെ സമസ്ത. ലീഗിന്‍റെ പരിപാടിയില്‍ സ്ത്രീകളെ കൊണ്ട് പാട്ട് പാടിപ്പിച്ചതിലെ എതിര്‍പ്പ് ലീഗ് നേതാക്കളെ സമസ്ത അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച മുതലാണ് മുസ്ലീം ലീഗിന്‍റെ മലപ്പുറം ജില്ലാ സമ്മേളനം തുടങ്ങിയത്. എല്ലാ ദിവസവും രാത്രിയില്‍ ഗാനമേളകളും റിയാലിറ്റി
ഷോകളുമുണ്ട്. ഇതില്‍ സ്ത്രീകളുള്‍പ്പെടെ പങ്കെടുക്കുകയും ചെയ്തു. ഇതാണ് സമസ്തയെ ചൊടിപ്പിച്ചത്.

ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഉലമ - ഉമറ കോണ്‍ഫറന്‍സില്‍ പാണക്കാട് സാദിഖലി തങ്ങളുടെ സാന്നിധ്യത്തില്‍ സമസ്ത ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ കാര്യമായ പ്രതികരണത്തിന് ലീഗ് തയ്യാറായിട്ടില്ല. ലീഗ് വേദികളില്‍ സ്ത്രീകള് സജീവമായത് ഏറെ പുരോഗമനപരമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ കടുത്ത യാഥാസ്ഥിതിക നിലപാട് സ്വീകരിക്കുന്ന സമസ്തയെ പിണക്കാൻ ലീഗിന് കഴിയുകയുമില്ല.
 
click me!