
തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ ദുരിതവുമായി ജനങ്ങൾ. ഈ മാസം 23 വരെയാണ് എട്ടോളം പാസഞ്ചർ ട്രെയിനുകൾ പൂർണ്ണമായും രണ്ടെണ്ണം ഭാഗികമായും നിർത്തലാക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് ശക്തമായ സമരത്തിനൊരുങ്ങുകയാണ് യാത്രക്കാരുടെ സംഘടനകൾ. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ റെയിൽവേ അധികൃതർക്ക് സാധിക്കുന്നില്ലെന്ന് സ്ഥിരം യാത്രക്കാരുടെ സംഘടനകൾ ആരോപിക്കുന്നുണ്ട്. റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ജനങ്ങളുടെ യാത്രാ ദുരിതത്തിന് കാരണമെന്നും ഇവർ പറയുന്നു.
റെയിൽവേ മന്ത്രിയെ നേരിട്ട് കാര്യങ്ങൾ ധരിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും സംഘടനയ്ക്ക് ആലോചനയുണ്ട്. എല്ലാ സ്റ്റേഷനുകളിലും പരാതി രേഖപ്പെടുത്തിയും എംപിമാരെ പങ്കെടുപ്പിച്ചുമാണ് സമരപരിപാടികൾ ആസുത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, ആലപ്പുഴ എന്നിവിടങ്ങളിലെ എംഎൽഎ മാരായിരിക്കും സമരം ഉദ്ഘാടനം ചെയ്യുക. എറണാകുളം- കായംകുളം പാസഞ്ചർ, കായംകുളം എറണാകുളം പാസഞ്ചർ, ഗുരുവായൂർ തൂശൂർ പാസഞ്ചർ,
56387 എറണാകുളം കായംകുളം പാസഞ്ചർ (കോട്ടയം വഴി), 56388 കായംകുളം എറണാകുളം പാസഞ്ചർ (കോട്ടയം വഴി), 56373 ഗുരുവായൂർ തൃശൂർ പാസഞ്ചർ, 56374 തൃശൂർ ഗുരുവായൂർ പാസഞ്ചർ, 56044 തൃശൂർ ഗുരുവായൂർ പാസഞ്ചർ, 56333 പുനലൂർ കൊല്ലം പാസഞ്ചർ, 56334 കൊല്ലം പുനലൂർ പാസഞ്ചർ എന്നീ ട്രെയിനുകളാണ് പൂർണ്ണമായി റദ്ദാക്കിയിരിക്കുന്നത്. 56663 തൃശൂർ കോഴിക്കോട് പാസഞ്ചർ ഷൊർണൂരിൽ നിന്ന്, 56664 കോഴിക്കോട് തൃശൂർ പാസഞ്ചർ ഷൊർണൂർ വരെ എന്നിവ ഭാഗികമായും റദ്ദ് ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam