
യേശു ക്രിസ്‍തുവിനെ അനുകരിച്ച് തടാകത്തിലെ ജലത്തിനു മീതെ നടക്കാന്‍ ശ്രമിച്ച വൈദികനെ മുതല പിടിച്ചു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. ലാസ്റ്റ് ഡേയ്‌സ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് എന്ന സഭയിലെ ജോനാഥന്‍ ഇംതെത്വ എന്ന പാസ്റ്റര്‍ക്കാണ് ദാരുണാന്ത്യം. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവം ഡയലി പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബൈബിളിലെ യേശുവിന്റെ പ്രവർത്തികൾ യഥാർത്ഥ വിശ്വാസികൾക്കും പകർത്താം. ഇതാ ഞാനീ മുതലകളുള്ള തടാകത്തിന് മീതെ നടക്കുകയാണെന്നു പറഞ്ഞാണ് പാസ്റ്റര്‍ തടാകത്തിലിറങ്ങിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
വിശ്വാസത്തിന്റെ ശക്തിയേപ്പറ്റി പാസ്റ്റര്‍ ആഴത്തില്‍ പഠിപ്പിച്ചിരുന്നുവെന്നും അത് നേരില്‍ കാണിച്ച് ബോധ്യപ്പെടുത്തിത്തരാം എന്നും അദ്ദേഹം പറഞ്ഞെന്നും വിശ്വാസികളിലൊരാളാ ഡെക്കോണ്‍ കോസി പറയുന്നു.
എന്നാല്‍ വെള്ളത്തിലേക്ക് കാലെടുത്തുവച്ച ഉടനെ അദ്ദേഹം താഴ്ന്നുപോയി. ഉടനെ തന്നെ പാഞ്ഞെത്തിയ മൂന്ന് മുതലകള്‍ അദ്ദേഹത്തെ ആഹാരമാക്കി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവ അദ്ദേഹത്തെ ഇല്ലാതാക്കിയെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
നാഷണല്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ നെറ്റ് വര്‍ക്കായ സൗത്ത് ആഫ്രിക്കയിലെ ഇആര്‍24 സംഭവം നടന്ന് അരമണിക്കൂറിനകം സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പാസ്റ്ററുടെ അടിവസ്ത്രവും ഒരു ജോടി ചെരിപ്പും മാത്രമേ അവര്‍ക്ക് ലഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam