ഭീകരരെന്ന് സംശയിക്കുന്നവരെ കണ്ടെത്തി;  പഠാന്‍ കോട്ടില്‍ അതീവ ജാഗ്രത

By Web DeskFirst Published Sep 27, 2016, 3:45 PM IST
Highlights

ദില്ലി: ജനുവരിയില്‍ ഭീകരാക്രമണം നടന്ന പഞ്ചാബിലെ പഠാന്‍ കോട്ടില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പഞ്ചാബ് ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ 4 പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. സംശയാസ്പദമായ സാഹചര്യത്തില്‍ ചിലരെ ഇവിടെ കണ്ടതായി വിവരം ലഭിച്ചതായി പഠാന്‍കോട്ട് എസ്.പി അറിയിച്ചു. 

തുടര്‍ന്ന് ഇവിടെ പൊലീസ് വലയം ചെയ്തു. പ്രത്യേക സുരക്ഷാ സൈനികരടങ്ങിയ 400 അംഗ സംഘം ഇവിടെ തെരച്ചില്‍ നടത്തുകയാണ്. 

ഇവിടെ നിന്ന് ഒരു സൈനിക യൂണിഫോം ഉപക്ഷേിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തതായി ഇന്ത്യാടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേന ഈ മേഖലയില്‍ തെരച്ചില്‍ ശക്തമാക്കി.

ജനുവരിയില്‍ ഭീകരരര്‍ ഇവിടെയുള്ള വ്യോമസേനാ താവളം ആക്രമിച്ചിരുന്നു. ഏഴ് സൈനികരും ഒരു സിവിലിയനും  ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് സൈന്യം അഞ്ച് ഭീകരരെ വധിച്ചു. 
 

click me!