38 വര്‍ഷമായി നാട്ടിലേക്ക് വരാനാകാതെ ഷാര്‍ജയില്‍ മലയാളി കുടുംബം ദുരിതത്തില്‍

Web Desk |  
Published : Jul 04, 2018, 06:20 PM ISTUpdated : Oct 02, 2018, 06:44 AM IST
38 വര്‍ഷമായി നാട്ടിലേക്ക് വരാനാകാതെ ഷാര്‍ജയില്‍ മലയാളി കുടുംബം ദുരിതത്തില്‍

Synopsis

38 വര്‍ഷമായി നാട്ടിലേക്ക് പോകാനാകാതെ മധുസൂദനനും കുടുംബവും

ഷാര്‍ജയില്‍ ദുരിത ജീവിതം നയിക്കുകയാണ് കൊല്ലം സ്വദേശിയായ മധുസൂധനനും കുടുംബവും. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ല. 29 വയസ്സുള്ള പെണ്‍കുട്ടിയടക്കം അഞ്ചുമക്കളെയും ഇതുവരെ സ്‍കൂളിലേക്കും വിട്ടിട്ടില്ല.. 38 വര്‍ഷമായി നാട്ടിലേക്ക് പോകാത്ത മധുസൂദനനും കുടുംബവും യുഎഇയിലെ പൊതുമാപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ്.


 യുഎഇയില്‍ ജോലിതേടിയെത്തിയ കൊല്ലം സ്വദേശി മധുസൂധനനും ശ്രീലങ്കക്കാരി റോഹിണിയും  1988ല്‍ അലൈനില്‍ വച്ച് വിവാഹിതരായി. വിസയില്ലാതെ നിയമ വിരുദ്ധമായി രാജ്യത്തുകഴിയുന്നതിനാലും വിവാഹ രേഖകള്‍ ഇല്ലാത്തതുകൊണ്ടും മൂത്ത മകള്‍ക്ക് പാസ്പോര്‍ട്ടെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീടുണ്ടായ മൂന്നു പെണ്‍മക്കള്‍ക്കും ഒരാണ്‍കുട്ടിയ്ക്കും പാസ്പോര്‍ട് എടുത്തെങ്കിലും സാമ്പത്തിക പരാധീനതകള്‍ കാരണം വിസയെടുത്തില്ല..
 

21,22,23,25,29 വയസ്സുകളുള്ള  അഞ്ച് കുട്ടികളും ഇതുവരെ സ്‍കൂളിന്‍റെ പടിപോലും കണ്ടിട്ടില്ല.

അപൂര്‍വമായേ ഒറ്റമുറിക്കകത്തു നിന്ന്  പുറത്തിറങ്ങാറുള്ളൂ. ആകെ പോയത് തൊട്ടടുത്ത എമിറേറ്റുകളായ അജ്‍മാനിലേക്കും ദുബായിലേക്കും മാത്രം അതും പത്തും ഇരുപതും കിലോമീറ്ററുകള്‍ നടന്ന്.


ഒരു വര്‍ഷം മുമ്പ് ഗൃഹനാഥന്‍റെ ജോലിയും നഷ്‍ടമായി. ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര