
നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ നരകജീവിതങ്ങൾക്ക് പ്രതീക്ഷയേകി ആരോഗ്യ മന്ത്രിയുടേയും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റേയും ഇടപെടൽ. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ രോഗികളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംഭവത്തിൽ കേസെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും തീരുമാനിച്ചു.
മരവിച്ചിട്ടില്ലാത്ത മനസ്സാക്ഷികളെ ഉണർത്തിയ നരകയാതനകളുടെ കാഴ്ചകളോട് അധികാരികളും പൊതുസമൂഹവും പ്രതികരിച്ചു. സംഭവത്തിൽ കേസെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ തീരുമാനിച്ചു. ബന്ധപ്പെട്ട അധികാരികൾക്കും വകുപ്പുകൾക്കും നോട്ടീസ് നൽകുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജെ ബി കോശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാർത്ത പുറംലോകത്തെ അറിയിച്ച ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിലാണ് രോഗികളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കുമെന്ന ഉറപ്പ് ആരോഗ്യമന്ത്രി നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam