
ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി മുഹൂര്‍ത്തത്തില്‍ പ്രാര്‍ഥനാനിര്‍ഭരമായ മനസ്സുമായി ആയിരങ്ങളാണ് സംസ്ഥാനത്തെ ക്രിസ്ത്യന്‍ പള്ളികളില്‍ പാതിരാകുര്‍ബാനക്ക് എത്തിയത്. തിരുവനന്തപുരം പട്ടം സെൻറ് മേരീസ് ദേവാലയത്തിൽ, കർദിനാൾ മാർ ക്ലിമ്മിസ് കാതോലിക്കാ ബാവ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
പാളയം സെന്‍റ് ജെസഫ് കത്തീഡ്രലില്‍ സഹായമെത്രാന്‍ ക്രിസ്തുദാസം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.. തൃശൂരിലെ ലൂര്‍ദ് മെത്രാപൊലിത്തന്‍ കത്തിഡ്രലില്‍ നടന്ന തിരുപേ്പിറവി ശുശ്രൂഷകള്‍ക്ക് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു. മദ്യവും മയക്കുമുന്നും ഉപയോഗിക്കില്ലെന്ന് വിശ്വാസികള്‍ പ്രതിജ്ഞ എടുത്തു.
കൊച്ചി സെന്‍റ് മേരീസ് ബസലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുപ്പിറവി ആഘോഷങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
കറന്‍സിയുടെ കുറവ് സാധാരണ ജനത്തെ വലക്കുന്നതായി അദ്ദേഹം പറഞ്ഞു. എളംകുളം സെന്‍റ് മേരീസ് സോനോറോ പാത്രിയാര്‍ക്കല്‍ പള്ളിയില്‍ നടന്ന ക്രിസ്ത്മസ് ശ്രശ്രൂഷാ ചടങ്ങുകള്‍ക്ക്, കുര്യാക്കോസ് മോര്‍ തെയോഫിലോസ് നേതൃത്വം നല്‍കി. കോഴിക്കോട് ദേവമാത കത്തീഡ്രലിലെ തിരുകർമ്മങ്ങൾക്ക് കോഴിക്കോട് രൂപതാ ബിഷപ്പ് മാർ.വർഗീസ് ചക്കാലക്കൽ കാർമികത്വം വഹിച്ചു.
ദില്ലിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തിഡ്രലില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷയില്‍ മലയാളികളടക്കം നൂറ് കണക്കിന് പേര്‍ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam