ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ജീവനൊടുക്കി

Published : Jan 23, 2018, 09:08 AM ISTUpdated : Oct 05, 2018, 01:54 AM IST
ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ജീവനൊടുക്കി

Synopsis

കോഴിക്കോട്:  മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ച നിലയിൽ. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ശുചിമുറിയിലാണ് ചാലപ്പുറം സ്വദേശി സജീവ് കുമാറിനെ മരിച്ച നിലയിൽ കണ്ടത്. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു സജീവ് കുമാർ.

രാത്രിയാണ് മെഡിക്കൽ  കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ശുചിമുറിയിൽ സജീവ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 21 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസം സജീവിനെ  ഡയാലിസിസിന് വിധേയനാക്കായിരുന്നു. തീവ്രപരിചണ വിഭാഗത്തിൽ  പ്രവേശിപ്പിച്ചിരുന്ന സജീവ് ശുചിമുറിയിൽ പോയി ഏറെ നേരം കഴിഞ്ഞിട്ടും വരാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ  പരിശോധിച്ചപ്പോഴാണ് ബഡ്ഷീറ്റ് ഉപയോഗിച്ച് ജനാലയുടെ അഴിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 

തീവ്രപരിചരണ വിഭാഗത്തിൽ രോഗിയുടെ ബന്ധുക്കളെ നിർത്താതിനാൽ  ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ശ്രദ്ധയുണ്ടായില്ലെന്ന്  സജീവിന്‍റെ ബന്ധുക്കൾ പറഞ്ഞു. മെഡിക്കൽ കോളേജ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീയക്കിയ മൃതശരീരം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജിതമാക്കി പൊലീസ്
കാസർഗോഡും വോട്ടിന് കോഴ ആരോപണം; യുഡിഎഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരങ്ങളെ തടഞ്ഞ് എൽഡിഎഫ് പ്രവർത്തകർ; സംഘർഷം