29 വകുപ്പുകളിലെ ഒഴിവുകൾ മാറ്റിവെക്കണമെന്ന പ്രധാനചട്ടം ഒഴിവാക്കും. ഈ വകുപ്പുകളിലെ 10% രണ്ടാം ഗസറ്റഡ് തസ്തികകൾ കെഎഎസിന് മാറ്റിവെക്കണമെന്നായിരുന്നു ചട്ടം. ഇതാണ് ഒഴിവാക്കുന്നത്. ഇനി ഏത് തസ്തികയിൽ നിയമിക്കണമെന്നത് സർക്കാരിന് തീരുമാനിക്കാം.

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്(കെഎഎസ്) ചട്ടങ്ങൾ സർക്കാർ പൊളിച്ചെഴുതുന്നു. കെഎഎസിന്റെ ചട്ടങ്ങളിൽ ഭേ​ദ​ഗതിവരുത്താനാണ് സർക്കാർ നീക്കം. ഇതിനായി കരട് വിജ്ഞാപനം പുറത്തിറക്കി.

29 വകുപ്പുകളിലെ ഒഴിവുകൾ മാറ്റിവെക്കണമെന്ന പ്രധാനചട്ടം ഒഴിവാക്കും. ഈ വകുപ്പുകളിലെ 10% രണ്ടാം ഗസറ്റഡ് തസ്തികകൾ കെഎഎസിന് മാറ്റിവെക്കണമെന്നായിരുന്നു ചട്ടം. ഇതാണ് ഒഴിവാക്കുന്നത്. ഇനി ഏത് തസ്തികയിൽ നിയമിക്കണമെന്നത് സർക്കാരിന് തീരുമാനിക്കാം. അതുപോലെ എട്ടുവർഷം സർവീസ് പൂർത്തിയാക്കിയാൽ ഐഎഎസിന് പരി​ഗണിക്കണമെന്ന ചട്ടവും ഒഴിവാക്കും. മുൻകാല പ്രാബല്യത്തോടെയാണ് ചട്ടഭേദ​ഗതി വരുന്നത്. അതിനാൽ കെഎഎസ് ആദ്യ ബാച്ചിലുള്ളവർക്കും ഇത് ബാധകമാകും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പുതിയ പട്ടികയിലുള്ളവർക്ക് നിയമനം നൽകാനാണ് ചട്ടങ്ങളിൽ ഭേദ​ഗതി വരുത്തുന്നതെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, കെഎഎസിന്റെ പ്രധാന്യം ഇല്ലാതാക്കുന്ന തീരുമാനമാണിതെന്ന് ഉദ്യോ​ഗാർഥികളും ആരോപിക്കുന്നുണ്ട്.

കെഎഎസ് പൊളിച്ചെഴുതാൻ സർക്കാർ; ചട്ടങ്ങളിൽ ഭേദഗതി വരുന്നു, കരട് വിജ്ഞാപനം പുറത്തിറക്കി