ഇടുക്കിയില്‍ ഉപാധിരഹിത പട്ടയമേള ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published : May 21, 2017, 07:29 AM ISTUpdated : Oct 04, 2018, 05:21 PM IST
ഇടുക്കിയില്‍ ഉപാധിരഹിത പട്ടയമേള ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Synopsis

ഇടുക്കി ജില്ലയില്‍ ഉപാധിരഹിത പട്ടയമേള ഇന്ന്.  മേളയില്‍ 5300 പേർക്ക് പട്ടയം വിതരണം ചെയ്യും. പട്ടയമേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 1977 ന് മുന്‍പ് കുടിയേറിയവര്‍ക്കാണ് 3300 പട്ടയങ്ങള്‍ ഇന്ന് നല്‍കുക. പീരുമേട്, പെരിഞ്ചാംകുട്ടി എന്നിവടങ്ങളിലെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് 2000 പട്ടയങ്ങള്‍. പട്ടയം കിട്ടുന്നവര്‍ക്ക് ഭൂമി കൈമാറാനുള്ള അവകാശം 25 ല്‍ നിന്ന് 12 വര്‍ഷമാക്കി കുറച്ചതിന്‍റെ ആനുകൂല്യവും ഭൂമി പണയപ്പെടുത്തുന്നതിനുള്ള ഇളവും ഉപാധിരഹിത പട്ടയക്കാര്‍ക്ക് ലഭിക്കും.

കൂടാതെ ഭൂമിയിലെ മരം മുറിക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയിലും ഇളവ് വരുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. പട്ടയത്തിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ ലഭിച്ചവയില്‍ നിന്ന് 8590 എണ്ണം അര്‍ഹതപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ബാക്കിയുള്ളവ പിന്നീട് വിതരണം നടത്തുമെന്നാണ് ജില്ലാഭരണകൂടം അറിയിച്ചിട്ടുള്ളത്.

അഞ്ച് ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ആറ് മാസം കൊണ്ടാണ് അര്‍ഹതപ്പെട്ട പട്ടയങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പട്ടയം വാങ്ങാനെത്തുന്നവര്‍ക്ക് വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 21ന് എത്താന്‍ അസൗകര്യമുള്ളവര്‍ക്ക് വരും ദിവസങ്ങളില്‍ അതാത് വില്ലേജ് ഓഫീസുകളില്‍ നിന്ന് ബന്ധപ്പെട്ട രേഖകള്‍ വാങ്ങാനും സൗകര്യമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഷ്ണുവിന്റെ കൂറ്റൻ പ്രതിമ പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‍ലൻഡ്; 'മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'
എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്