ഗ്രാറ്റുവിറ്റി ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

By Web DeskFirst Published Mar 22, 2018, 4:34 PM IST
Highlights
  • നേരത്തേ ബില്‍ ലോകസഭ പാസാക്കിയിരുന്നു

ദില്ലി : സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായ ഗ്രാറ്റുവിറ്റി ആനുകൂല്യം നൽകുന്ന ഗ്രാറ്റുവിറ്റി ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. നേരത്തേ ലോകസഭ പാസാക്കിയ  ബില്‍  രാജ്യസഭയും പാസാക്കിയതോടെ ബില്‍ ഇനി നിയമമാകും. പ്രസിഡന്‍റ് ഒപ്പുവയ്ക്കുന്നതോടെ നിയമം നിലവില്‍ വരും. 

ഇതോടെ നികുതി നല്‍കേണ്ട ഗ്രാറ്റുവിറ്റി തുകയുടെ പരിതി സ്വകാര്യ ജീവനക്കാര്‍ക്കും 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമായി ഉയരും. ഇതുമായി ബന്ധപ്പെട്ട ബില്ലാണ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും അംഗീകരിച്ചത്. ഈ സമ്മേളനത്തിൽ തന്നെ രാജ്യസഭ ബില്ല് പാസാക്കിയതിനാല്‍  ഈ മാസം 31ന് വിരമിക്കുന്നവര്‍ക്ക് ഗ്രാറ്റുവിറ്റി ബില്ലിന്‍റെ ആനുകൂല്യം ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി നീട്ടാനുള്ള ശുപാര്‍ശയും സഭ അംഗീകരിച്ചു. 

 
 

click me!