സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കേണ്ടെന്ന് പിബി

Web Desk |  
Published : Jun 07, 2017, 04:36 PM ISTUpdated : Oct 04, 2018, 07:51 PM IST
സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കേണ്ടെന്ന് പിബി

Synopsis

ദില്ലി: സീതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു. യെച്ചൂരി വീണ്ടും മല്‍സരിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം പിബി തള്ളി. യെച്ചൂരി മത്സരിക്കേണ്ടെന്ന് നിലപാടാണ് പിബി യോഗത്തില്‍ കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ സ്വീകരിച്ചത്. അടുത്ത മാസം 23 മുതല്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തേക്കും. യെച്ചൂരി മത്സരിക്കുന്നതിനെ പോളിറ്റ് ബ്യൂറോയില്‍ കേരള ഘടകം ശക്തമായി എതിര്‍ത്തു. എന്നാല്‍ രാജ്യസഭാ സീറ്റിനുള്ള അവസരം പാഴാക്കരുതെന്നായിരുന്നു ബംഗാള്‍ നേതാക്കളുടെ നിലപാട്.

യെച്ചൂരിയുടെ നിലവിലെ രാജ്യസഭാ കാലാവധി ഓഗസ്റ്റ് 18ന് തീരും. കോണ്‍ഗ്രസ് കൂടി പിന്തുണച്ചാല്‍ ബംഗാളില്‍നിന്നു സിപിഎമ്മിന് ഒരാളെ രാജ്യസഭയിലേക്ക് അയയ്ക്കാനാകും. യെച്ചൂരിയാണ് സ്ഥാനാര്‍ഥിയെങ്കില്‍ പിന്തുണയ്ക്കാമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയോ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയെ പിന്തുണയില്ലാതെ യച്ചൂരിക്കു രാജ്യസഭയിലെത്താന്‍ കഴിയില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യം'; ശിവ​ഗിരിയിൽ തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി
കോർപ്പറേഷനിലെ ഇ- ബസ് തർക്കം; പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി, 'മോദി വരുമ്പോൾ ഞങ്ങൾക്കും പറയാനുണ്ട്'