എംഎല്‍എയുടെ മകന്‍ അപമാനിച്ചെന്ന നിഷാ ജോസ് കെ മാണിയുടെ ആരോപണം: ഡി ജി പി ക്ക് പരാതി നൽകുമെന്ന് പി സി ജോർജ്

By Web DeskFirst Published Mar 16, 2018, 8:42 PM IST
Highlights
  • എംഎല്‍എയുടെ മകന്‍ അപമാനിച്ചെന്ന നിഷാ ജോസ് കെ മാണിയുടെ വെളിപ്പെടുത്തല്‍
  • നിഷ ജോസിന്റെ ആരോപണം ഡി ജി പി ക്ക് പരാതി നൽകുമെന്ന് പി സി ജോർജ്

തിരുവനന്തപുരം: രാഷ്ട്രീയ നേതാവിന്‍റെ മകന്‍ ട്രെയിനില്‍ തന്നെ അപമാനിച്ചെന്ന ജോസ് കെ.മാണി എംപിയുടെ ഭാര്യ നിഷയുടെ ആരോപണത്തിനെതിരെ പ്രതികരിച്ച് പിസി ജോര്‍ജ് എംഎല്‍എ. അപമാനിച്ചത് ആരാണെന്ന് വെളിപ്പെടുത്തണമെന്നും ആരോപണവിധേയന്‍റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ തിങ്കളാഴ്ച ഡിജിപിക്ക് പരാതി നല്‍കുമെന്നും പിസി ജോര്‍ജ്. പുസ്തകം വില്‍ക്കാനുള്ള തന്ത്രമാമാണ് നിഷാ ജോസ് കെ മാണിയുടെതെന്നും പിസി ജോര്‍ജ്. 

അതേസമയം, പുസ്തകം വിറ്റു പോകാന്‍ അരെങ്കിലും പീഡിപ്പിച്ചെന്ന് പറയണോയെന്ന് യുവ നേതാവ് ഷോണ്‍ ജോര്‍ജ്ജിന്റെ ഭാര്യയും ജഗതിയുടെ മകളുമായ പാര്‍വ്വതി രംഗത്തെത്തി. ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പാര്‍വ്വതി. മാര്‍ക്കറ്റിങ് പൊലിപ്പിക്കാന്‍ ഷാരൂഖ് ഖാന്‍ തോണ്ടിയെന്ന് പറയാം അല്ലെങ്കില്‍ ടോം ക്രൂസ് കേറിപ്പിടിച്ചെന്ന് പറയാം എന്നാലേ മാര്‍ക്കറ്റിങ് പൊലീക്കൂവെന്നാണ് പാര്‍വ്വതിയുടെ പരിഹാസം.

ട്രെയിനില്‍ വച്ച് യാത്രക്കിടെ രാത്രി തന്നെ അപമാനിച്ച രാഷ്ട്രീയ നേതാവിന്‍റെ മകന്‍റെ പേര് വെളിപ്പെടുത്തില്ലെന്ന് ജോസ് കെ മാണി എപിയുടെ ഭാര്യ നിഷ ജോസ് പ്രതികരിച്ചിരുന്നു.  വിവാദത്തിനില്ല, പക്ഷെ ഇത്തരക്കാര്‍ സമൂഹത്തിലുണ്ടെന്ന് എല്ലാവരും അറിയണമെന്നും നിഷ വ്യക്തമാക്കിയിരുന്നു. ട്രെയിൻ യാത്രക്കിടെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകന്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്ന നിഷയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.

നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു രാഷ്ട്രീയ നേതാവിന്‍റെ മകന്‍ അപമാനിച്ചതെന്ന് നിഷ പുസ്തകത്തില്‍ പറയുന്നു.  . കോട്ടയത്തേക്കുള്ള യാത്രക്കിടെയാണ് രാഷ്ട്രീയ നേതാവിന്‍റെ മകനാണെന്ന് പറഞ്ഞ് ആ യുവാവ് പരിചയപ്പെട്ടത്. രാത്രിയാണ് സംഭവം നടക്കുന്നത്. മെലിഞ്ഞ പ്രകൃതമുള്ള യുവാവ്  അച്ഛന്‍റെ പേര് പറഞ്ഞ് പരിചയപ്പെട്ട ശേഷം സംസാരം ആരംഭിച്ചു. അപകടത്തിൽപ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കുന്ന ഭാര്യാപിതാവിനെ കാണാൻ വന്നതാണെന്നാണ് പറഞ്ഞത്. സംസാരത്തിനിടെ അയാള്‍ അനാവശ്യമായ കാല്‍പാദത്തില്‍ സ്പര്‍ശിച്ചുവെന്നും നിഷ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.

ശല്യം സഹിക്കാനാവാതെ എഴുനേറ്റ് പോകാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. സഹികെട്ടപ്പോൾ ടിടിആറിനോട് പരാതിപ്പെട്ടു. എന്നാല്‍ യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കിൽ ഇടപെടാൻ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴുമെന്ന് പറഞ്ഞ് ടിടിആര്‍ കൈമലര്‍ത്തിയെന്നും നിഷ പുസ്തകത്തില്‍ വിവരിക്കുന്നു. 

ത​നി​ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ്. ഇ​തു സം​ബ​ന്ധി​ച്ചു നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ കൂ​ടു​ത​ൽ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നോ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെന്ന് നിഷ ജോസ് പറഞ്ഞു  ഇ​ക്കാ​ര്യ​ങ്ങ​ൾ പൊ​തു സ​മൂ​ഹം മ​ന​സി​ലാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണു പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നും നി​ഷ​  പ്രതികരിച്ചതായി ദീ​പി​ക ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

click me!