
തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി പിഡിപി ഹർത്താലിന് ആഹ്വാനം ചെയ്തു. പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ അബ്ദുൾ നാസർ മഅദനിയെ അനുവദിക്കാത്ത സാഹചര്യത്തില്‍ പ്രതിഷേധിച്ചാണ് പിഡിപിയുടെ ഹർത്താൽ മഅദനിയോട് കാട്ടുനീതിയാണ് കോടതികളും സർക്കാരുകളും സ്വീകരിക്കുന്നതെന്നും പിഡിപി നേതൃത്വം ആരോപിച്ചു.
ഇന്നാണ് അബ്ദുൾ നാസർ മദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നല്‍കിയത് . കേരളത്തിലെത്തി മാതാവിനെ സന്ദർശിക്കാൻ ആഗസ്ത് 1 മുതൽ 7വരെയാണ് ബെംഗളൂരുവിലെ വിചാരണക്കോടതി അനുമതി നൽകിയത് . മകൻ ഉമർ മുഖ്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ആഗസ്ത് 20 വരെ ഇളവ് നൽകണമെന്ന മദ്നിയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല . രണ്ട് ദിവസത്തേക്ക് മാത്രമേ ഇളവ് അനുവദിക്കാനാവൂ എന്നായിരുന്നു കർണാടക സർക്കാരിന്റെ നിലപാട് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam