
ക്ഷേമപെന്‍ഷനുകള്‍ വീടുകളിലെത്തിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പലയിടത്തും നടപ്പായില്ല. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഏഴുമാസത്തെ വരെ പെന്‍ഷന്‍ കുടിശികയായതോടെ വീട്ടുകാര്യങ്ങളും ചികില്‍സാകര്യങ്ങളും മുടങ്ങിയിരിക്കുകയാണിപ്പോള്‍.
നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ മല്ലന്പറക്കോണം സ്വദേശി ആനിയമ്മ . കടുത്ത ആസ്തമ രോഗി. 88കാരിയായ ആനിയമ്മയ്‍ക്കു പെന്‍ഷന്‍ കിട്ടിയിട്ട് ഏഴുമാസം കഴിഞ്ഞു .
മകള്‍ക്കൊപ്പം വാടക വീട്ടിലാണിപ്പോള്‍ താമസം . അവര്‍ക്കും പെന്‍ഷന്‍ കിട്ടാതായതോടെ വാടകയും മുടങ്ങി .
ആനിയമ്മയുടെ അതേ അവസ്ഥയിലാണ് സരസ്സമ്മയും. നാട്ടുകാരുടെ കാരുണ്യത്തില്‍ ഭക്ഷണം കഴിച്ച് കിടക്കുന്നു.
പെന്‍ഷന്‍ എന്നുകിട്ടുമെന്നറിയാന്‍ സഹകരണ സംഘത്തില്‍ കയറിയിറങ്ങുകയാണ് ഒരു കൂട്ടര്‍.
ഇതുതന്നെയാണഅ പലയിടങ്ങളിലേയും അവസ്ഥ . എന്നാല്‍ ഒരുപാടുപേര്‍ക്ക് ഒരുമിച്ചു കൊടുക്കേണ്ടി വരുന്നതിലെ കാലതാമസമാണ് പ്രശ്നമെന്നാണ് ഔദ്യോഗിക വിശദീകരണം. പണം അനുവദിച്ചിട്ടുളളതിനാല്‍ വരും ദിവസങ്ങളില്‍ തന്നെ കുടിശിക ഉള്‍പ്പെടെ പണം എത്തിക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam