സൗമ്യ വധം; ഡോ ഉൻമേഷിനെതിരായ അന്വേഷണം മൂന്നുമാസത്തിനുളളിൽ പൂർത്തായാക്കണം

Published : Sep 18, 2016, 07:17 AM ISTUpdated : Oct 05, 2018, 04:08 AM IST
സൗമ്യ വധം; ഡോ ഉൻമേഷിനെതിരായ അന്വേഷണം മൂന്നുമാസത്തിനുളളിൽ പൂർത്തായാക്കണം

Synopsis

കൊച്ചി: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് പരാമ‍ർശങ്ങൾ നടത്തിയ ഫോറൻസിക് സർജൻ ഡോ ഉൻമേഷിനെതിരായ വകുപ്പുതല അന്വേഷണം മൂന്നുമാസത്തിനുളളിൽ പൂർത്തായാക്കാൻ സർക്കാർ ഉത്തരവ്. ഇതിനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ്  ഡയറകട്റെ ചുമതലപ്പെടുത്തി. മുൻപ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ അംഗീകരിക്കുന്നില്ലെന്ന് ഡോ ഉൻമേഷും സർക്കാരിനെ അറിയിച്ചിരുന്നു.

സൗമ്യയുടെ പോസ്റ്റുമോർടം നടത്തിയത് ആര് എന്നതിനെച്ചൊല്ലിയായിരുന്നു വിവാദം. ‍ തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ചുമതലവഹിച്ചിരുന്ന ഡോ ഷെർളി വാസുവും ഫൊറൻസിക് സർജനായ ഡോ ഉൻമേഷും തമ്മിൽ വലിയ തർക്കവുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഉൻമേഷിനെ സർവീസിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. എന്നാൽ വകുപ്പുതല അന്വേഷണം വേഗം പൂർത്തായാക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ ഉത്തരവ്. മൂന്നു മാസത്തിനുളളിൽ അന്വേഷണം പൂർ‍ത്തിയാക്കണം. ഇതിനായി മെഡിക്കൽ വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടർ ഡോ ശ്രീകുമാരെയെ ചുമതലപ്പെടുത്തി.

എന്നാൽ  മുൻ അന്വേഷണ റിപ്പോർട്ടുകൾ അംഗീകരിക്കുന്നില്ലെന്നും  വീണ്ടും അന്വേഷണം വേണമെന്നും  ഡോ ഉൻമേഷും ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക തെളിവെടുപ്പുകളിൽ പോസറ്റുമോർടം നടത്തിയത് താനാണെന്നും സാക്ഷികൾ മൊഴി കൊടുത്തെങ്കിലും അന്വേഷണത്തിലെ കണ്ടെത്തൽ തനിക്കെതിരായി എന്നായിരുന്നു ഉൻമേഷിന്റെ വാദം. ഈ കണ്ടെത്തൽ അംഗീകരിക്കുന്നില്ലെന്ന് ഉൻമേഷ് അറിയിച്ചതോടെയാണ് ഡോ. ശ്രീകുമാരിയെ ചുമതലപ്പെടുത്തി തുടർ അന്വേഷണം ഉത്തരവിറങ്ങിയത്.

ഇതിനിടെ സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിയിലെ  തുടർ നടപടി സംബന്ധിച്ച് മന്ത്രി  എ കെ ബാലൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനിൽ സൗജന്യ സ്റ്റാർലിങ്ക് സേവനം നൽകി സ്പേസ് എക്സ്, ജാമർ വെച്ച് സൈന്യം; പ്രകടനം തുടരൂ, സഹായമെത്തുമെന്ന് പ്രക്ഷോഭകരോട് ട്രംപ്
ഇടതിനൊപ്പം തുടരാൻ റോഷി, ജോസ് പോകില്ലെന്ന് ഉറപ്പിക്കാനാകാതെ സിപിഎം, മറ്റന്നാൾ നിർണായകം! സ്റ്റിയറിങ്‌ കമ്മിറ്റിയിൽ മുന്നണി മാറ്റത്തിൽ അന്തിമ തീരുമാനം