ആയുധങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതിന് വിലക്ക്

By Web deskFirst Published Jan 30, 2018, 2:50 PM IST
Highlights

ഹൈദരാബാദ്: മാരകായുധങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലൂടെ വില്‍ക്കുന്നത് വിലക്കി ഹൈദരാബാദ് പൊലീസ്. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വില്‍ക്കുന്നത് ആര്‍മ്‌സ് ആക്റ്റ് (arms act) പ്രകാരം കുറ്റകരമാണെന്ന് പൊലീസ് വ്യക്തമാക്കി. 

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍നിന്ന് വാങ്ങിയ മാരകായുധങ്ങളുമായി 12പേരെ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍നിന്ന് പിടികൂടിയിരുന്നു. ഇതേ തുടര്‍ന്നാണ് ആയുധങ്ങള്‍ വില്‍ക്കുന്നത് വിലക്കിക്കൊണ്ട് പ്രസ്താവന ഇറക്കിയത്. 

വാളുകള്‍, നീളമുള്ള കത്തികള്‍, കഠാരകള്‍എ എന്നിവ പിടിച്ചെടുത്തിരുന്നു. ഓണ്‍ലൈന്‍ വഴി വാങ്ങിയ ഈ ആയുധങ്ങളുമായി നിന്ന് ഫോട്ടോയെടുത്ത് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്താന്‍, ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇവര്‍ പിടിക്കപ്പെട്ടത്. 10 വാളുകളും 2 കഠാരകളും ഒരു വലിയ കത്തിയുമാണ് ഇവരില്‍നിന്ന് പൊലീസ് പിടിച്ചെടുത്തത്. 


 

click me!