11:12 PM (IST) Dec 18

Malayalam News Live:'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി

മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചിട്ടും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ 5 സീറ്റിൽ മാത്രമാണ് ബി ഡി ജെ എസ് സ്ഥാനാർഥികൾക്ക് ജയിക്കാനായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പൻ തിരിച്ചടിക്ക് പിന്നാലെ മുന്നണി മാറ്റ ചർച്ചകൾ ബി ഡി ജെ എസിൽ സജീവമാണെന്നാണ് സൂചന

Read Full Story
10:58 PM (IST) Dec 18

Malayalam News Live:മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം മങ്കടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. വേരും പുലാക്കൽ ഇബ്രാഹിമിന്‍റെ മകൻ റിയാൻ ( 15) ആണ് മരിച്ചത്. മങ്കട ഗവൺമെന്‍റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് റിയാൻ

Read Full Story
10:47 PM (IST) Dec 18

Malayalam News Live:തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി

തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച 2 പേരുടെ അവയവദാനത്തിലൂടെ 12 പേർക്ക് പുതുജീവൻ. ശബരിമല തീർത്ഥാടകരുടെ വാഹനാപകടത്തിൽ മരിച്ച 8 വയസുകാരൻ 7 പേർക്കും, തലച്ചോറിൽ രക്തസ്രാവമുണ്ടായി മരിച്ച 53 കാരനായ ദിവാകർ 5 പേർക്കുമാണ് തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്തത്

Read Full Story
10:12 PM (IST) Dec 18

Malayalam News Live:നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയിൽ അപ്പീലുമായി രണ്ട് പ്രതികള്‍, 'ശിക്ഷ മരവിപ്പിച്ച് ജാമ്യത്തിൽ വിടണം'

നടിയെ ആക്രിച്ച കേസിൽ വിചാരണ കോടതി ശിക്ഷിച്ച രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിലെ അഞ്ചും ആറും പ്രതികളായ വടിവാൾ സലിം, പ്രദീപ് എന്നിവരാണ് അപ്പീൽ നൽകിയത്.

Read Full Story
09:58 PM (IST) Dec 18

Malayalam News Live:തന്റെ അസാന്നിധ്യം മേളയെ ബാധിച്ചിട്ടില്ലെന്ന് റസൂൽ പൂക്കുട്ടി; 'വ്യക്തിപരമായി ഇടപെട്ടാണ് ചില സിനിമകൾക്ക് അനുമതി വാങ്ങിയെടുത്തത്'

താനിവിടെ ഇല്ലെങ്കിലും ചലച്ചിത്ര മേളയുടെ നടത്തിപ്പിൽ വെർച്വൽ ആയി ഇടപെട്ടിരുന്നുവെന്ന് അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. ചില വിദേശ സംവിധായർക്ക് കേന്ദ്രം വിസ നിഷേധിച്ചുവെന്നും വിദേശകാര്യ നയവുമായി ബന്ധപ്പെട്ട കാരണമാണ് പറഞ്ഞതെന്നും റസൂൽ പൂക്കുട്ടി. 

Read Full Story
09:58 PM (IST) Dec 18

Malayalam News Live:ഇഷാൻ കിഷന്‍റെ അടിയോടടി, ശരവേഗത്തിലെ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; സയ്യിദ് മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്

സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ ഹരിയാനയെ 69 റൺസിന് പരാജയപ്പെടുത്തി ജാർഖണ്ഡ് കിരീടം ചൂടി. നായകൻ ഇഷാൻ കിഷന്‍റെ 49 പന്തിൽ 101 റൺസ് നേടിയ വെടിക്കെട്ട് സെഞ്ചുറിയാണ് ജാർഖണ്ഡിന് കൂറ്റൻ സ്കോറും ചരിത്ര വിജയവും സമ്മാനിച്ചത്

Read Full Story
09:22 PM (IST) Dec 18

Malayalam News Live:ബിജെപിയിൽ വീണ്ടും നേമം മോഡൽ പ്രഖ്യാപനം, നിർണായക നീക്കവുമായി വി മുരളീധരൻ; മോഹം പരസ്യമാക്കി; 'കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യം'

2016 ൽ കഴക്കൂട്ടത്ത് വി മുരളീധരൻ രണ്ടാം സ്ഥാനത്തെത്തി. അന്ന് 7347 വോട്ടുകൾക്കാണ് കടകംപള്ളിയോട് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ശോഭ സുരേന്ദ്രനായിരുന്നു എൻഡിഎ സ്ഥാനാർഥി. ശോഭക്കും രണ്ടാം സ്ഥാനം ലഭിച്ചെങ്കിലും 23497 വോട്ടുകളായിരുന്നു കടകംപള്ളിയുടെ ഭൂരിപക്ഷം

Read Full Story
09:20 PM (IST) Dec 18

Malayalam News Live:മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു

മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഇന്ന് പെയ്ത മഴയും കാറ്റും കാരണം നിർമാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയതായിരുന്നു. തുടർന്ന് അപകടത്തിൽ പെടുകയായിരുന്നു. 

Read Full Story
08:52 PM (IST) Dec 18

Malayalam News Live:കള്ളനെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനം; പാലക്കാട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, മൂന്നു പേര്‍ പിടിയിൽ

പാലക്കാട് വാളയാർ മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്. കള്ളൻ എന്ന് ആരോപിച്ചാണ് ഇയാളെ ചിലർ മർദിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മൂന്നുപേര്‍ പിടിയിലായി.

Read Full Story
08:49 PM (IST) Dec 18

Malayalam News Live:പത്മകുമറിനെതിരെ നടപടി എടുത്തില്ല, ശബരിമല സ്വർണ്ണക്കൊളളക്കേസ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

നടപടി എടുക്കാതിരുന്നത് എതിരാളികൾക്ക് ആയുധമായെന്നും നടപടിക്ക് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ ചർച്ചയായി. മുൻ എംഎൽഎ - കെസി രാജഗോപാലൻ പഞ്ചായത്തിൽ മൽസരിച്ചതിനെതിരെയും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു.

Read Full Story
08:22 PM (IST) Dec 18

Malayalam News Live:ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ ധന്യ പദവിയിൽ, പ്രഖ്യാപനം നടത്തി ലിയോ പതിന്നാലാമൻ മാർപാപ്പ

ദൈവദാസൻ മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ

Read Full Story
08:16 PM (IST) Dec 18

Malayalam News Live:'ലാത്തി എടുത്ത് നടുപിളര്‍ക്കെ അടിച്ചു, മരവിച്ചുപോയി'; എസ്എച്ച്ഒ പ്രതാപചന്ദ്രൻ പണ്ടും അടി മെഷീൻ, 2023ൽ ക്രൂരമര്‍ദനത്തിനിരയായത് സ്വിഗ്ഗി ജീവനക്കാരൻ

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരിക്കെ പ്രതാപചന്ദ്രനെതിരെ 2023ലും ആരോപണം ഉയര്‍ന്നിരുന്നു. നോര്‍ത്ത് പാലത്തിന് താഴെ വിശ്രമിക്കുകയായിരുന്ന സ്വിഗ്ഗി ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു പരാതി

Read Full Story
08:02 PM (IST) Dec 18

Malayalam News Live:മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താവിലക്ക് ഹർജി; പിൻവലിക്കാൻ അപേക്ഷയുമായി റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസിനും 17 പേർക്കെതിരെയായിരുന്നു ഹർജി

മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജി പിൻവലിക്കാൻ ബെംഗളൂരു കോടതിയിൽ അപേക്ഷ നൽകി റിപ്പോർട്ടർ ടി വി

Read Full Story
07:57 PM (IST) Dec 18

Malayalam News Live:വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ സന്തോഷം

19 വാര്‍ഡുകളുള്ള തിരുവമ്പാടി പഞ്ചാത്തില്‍ എൽ ഡി എഫ് ഒന്‍പത് സീറ്റും യു ഡി എഫ് ഒന്‍പത് സീറ്റും നേടി തുല്യതയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ജിതിന്റെ വിജയം പൊന്നും വിലയുള്ളതായത്

Read Full Story
07:42 PM (IST) Dec 18

Malayalam News Live:പാരഡി ​ഗാന വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി സിപിഎം, തീരുമാനം ഇന്നത്തെ സെക്രട്ടറിയറ്റ് യോ​ഗത്തിൽ

ഗാനത്തിൻ്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുത്തെങ്കിലും കടുത്ത നടപടികൾ എടുക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. എന്നാൽ ഗാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് സിപിഎം. ഇന്നത്തെ സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനം. 

Read Full Story
06:54 PM (IST) Dec 18

Malayalam News Live:ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി

തിരുവനന്തപുരം കോർപ്പറേഷനിലെ ഫണ്ടിൽ നിന്ന് 200 കോടി ട്രഷറിയിൽ എത്തിക്കാൻ സർക്കാർ നിർദേശം നൽകിയെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ഇതെന്നും തിരുവനന്തപുരം സിറ്റി ബി ജെ പി അധ്യക്ഷൻ കരമന ആരോപിച്ചു

Read Full Story
06:51 PM (IST) Dec 18

Malayalam News Live:കാസര്‍കോട്ടെ തട്ടിക്കൊണ്ടുപോകലിൽ വൻ ട്വിസ്റ്റ്; കേസിൽ പരാതിക്കാരും പ്രതികള്‍, പിന്നിൽ നിരോധിച്ച നോട്ട് വെളുപ്പിക്കൽ സംഘം

കാസർകോട്ടെ തട്ടിക്കൊണ്ടു പോകൽ കേസിൽ പരാതിക്കാരും പ്രതികളായി. ആന്ധ്രാ സംഘത്തിലെ ഒരാളെ തടഞ്ഞുവെച്ച് ഏഴര ലക്ഷം രൂപ തട്ടിയ വിരോധത്തിലാണ് മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ടു പോയതെന്നാണ് ആദ്യം പിടിയിലായ പ്രതികള്‍ നൽകിയ മൊഴി.

Read Full Story
06:43 PM (IST) Dec 18

Malayalam News Live:​ഗർഭിണിയായ സ്ത്രീയെ മുഖത്തടിച്ച് എസ്എച്ച്ഒ; സ്റ്റേഷനിലെ ദൃശ്യങ്ങൾ പുറത്ത്, മർദ്ദനമേറ്റത് പൊലീസ് കസ്റ്റഡിയിൽ എടുത്തയാളുടെ ഭാര്യയ്ക്ക്

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഗർഭിണിയായ യുവതിയെ പൊലീസ് മുഖത്തടിക്കുന്നതും നെഞ്ചിൽ പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസ് കസ്റ്റഡിയിൽ എടുത്തയാളുടെ ഭാര്യയെയാണ് മർദ്ദിച്ചത്. 

Read Full Story
06:24 PM (IST) Dec 18

Malayalam News Live:നാവിക സേന ആസ്ഥാനത്തിനടുത്ത് പരിക്കേറ്റ നിലയിൽ കടൽകാക്ക; പരിശോധനയിൽ ശരീരത്തിൽ ജിപിഎസ്, വനംവകുപ്പിന് കൈമാറി

എയർക്രാഫ്റ്റ് കാരിയറുകൾ ഘടിപ്പിച്ച ഐഎൻഎസ് വിക്രമാദിത്യയുടെ ആസ്ഥാനം. ഇതിന് സമീപത്ത് നിന്നാണ് ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽ കാക്കയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്

Read Full Story
06:20 PM (IST) Dec 18

Malayalam News Live:നിരോധിത സിന്തറ്റിക് ലഹരി; ഗുണ്ടാ സഹോദരങ്ങളടക്കം നാലുപേർ പൊലീസിൻ്റെ പിടിയിൽ

ഇവരിൽ നിന്നും 22 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. റൂറൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓട്ടോയിൽ കടക്കുകയായിരുന്ന ഓട്ടോ തടഞ്ഞാണ് ഇവരെ പിടികൂടിയത്.

Read Full Story