ഈ ചിലന്തിയെ രക്ഷിച്ചതെന്തിന്; ഉത്തരം കിട്ടാതെ സോഷ്യല്‍ മീഡിയ

By Web DeskFirst Published Mar 13, 2018, 5:06 PM IST
Highlights
  • ബേര്‍ഡ് ഈറ്റിംഗ് സ്പൈഡര്‍ എന്നാണ് ഇവ അറിയപ്പെടുന്നത്

ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍നിന്ന് പുറത്തുവന്ന ഭീമന്‍ ചിലന്തിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മനുഷ്യന്‍റെ കയ്യിനോളം വലിപ്പമുള്ള ചിലന്തിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത് ആന്‍റ്രിയ ഗോഫ്റ്റണ്‍ എന്ന  യുവതിയാണ്. വെള്ളപ്പൊക്കത്തിനിടയില്‍ ചെടികള്‍ക്കിടയില്‍ പിടിച്ചുകയറിയ ചിലന്തിയുടെ വീഡിയോ ആണ്   പങ്കുവച്ചിരിക്കുന്നത്. 

മാര്‍ച്ച് 1 മുതല്‍ ഓസ്ട്രേലിയയുടെ പല ഭാഗങ്ങളും മഴ ശക്തമായതിനെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയിലാണ്. എന്നാല്‍ സ്വയം രക്ഷപ്പെടുന്നതിനിടിയില്‍ അപൂര്‍നവ്വ ഇനത്തില്‍പ്പെട്ട ചിലന്തിയെ കൂടി രക്ഷപ്പെടുത്തി ഇവര്‍. ചിലന്തികളെ കണ്ടാല്‍ തീ വച്ച് കൊല്ലാന്‍ ആവശ്യപ്പെടുന്നവര്‍ക്കിടയില്‍ ഇവര്‍ ചിലന്തിയെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ എന്തിനാണ് ചിലന്തിയെ രക്ഷിച്ചതെന്ന് അത്ഭുതപ്പെടുകയാണ് സോഷ്യല്‍ മീഡിയ.

വളരെ മാരക വിഷമുള്ള ചിലന്തിയാണ് ഇത്.  ഇതിന്‍റെ കടിയേറ്റാല്‍  മൃഗങ്ങളില്‍ രോഗങ്ങള്‍ വരാമെങ്കിലും മനുഷ്യര്‍ക്ക് രോഗം പരത്തുന്നത് അപൂര്‍വ്വമാണ്. പക്ഷികളെ തിന്നുന്ന ചിലന്തി (ബേര്‍ഡ് ഈറ്റിംഗ് സ്പൈഡര്‍) എന്നാണ് ഇവ അറിയപ്പെടുന്നത്. ചിലന്തിയെ രക്ഷിക്കാന്‍ ശ്രമിച്ച ഗോഫ്റ്റണെ എതിര്‍ത്തും പിന്തുണച്ചും നരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. വിഷമുള്ള ചിന്തികള്‍ മനുഷ്യരുടെ സുഹൃത്തല്ല എന്നാണ് ചിലരുടെ കമന്‍റുകള്‍. ചിലരാകട്ടെ നന്മയുള്ളവര‍ുമുണ്ടെന്ന് ആശ്വസിക്കുന്നു. 

tags
click me!