കൊച്ചി ചിക്കിങ്ങില്‍ ചിക്കനെ ചൊല്ലി കയ്യാങ്കളി. സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്
കൊച്ചി: കൊച്ചി ചിക്കിങ്ങില്‍ ചിക്കനെ ചൊല്ലി കയ്യാങ്കളി. സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജറും തമ്മിലാണ് പ്രശ്നങ്ങൾ ഉണ്ടായത്. വാക്കുതർക്കത്തിനൊടുവിൽ മാനേജർ കത്തിയുമായി കയ്യേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാർത്ഥികളുടേയും സഹോദരങ്ങളുടേയും പരാതി. സംഭവത്തില്‍ സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്.



