വയനാട്ടില്‍ ജനവാസ മേഖലയില്‍ കരടിയുടെ ആക്രമണം, വീഡിയോ

Web Desk |  
Published : Nov 10, 2017, 05:13 PM ISTUpdated : Oct 05, 2018, 12:11 AM IST
വയനാട്ടില്‍ ജനവാസ മേഖലയില്‍ കരടിയുടെ ആക്രമണം, വീഡിയോ

Synopsis

കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസ മേഖലയില്‍ കരടിയുടെ ആക്രമണം. കല്‍പ്പറ്റ ചെട്ടാലത്തൂരില്‍ മൂന്നു കരടികളാണ് നാട്ടിലിറങ്ങിയത്. തൊഴിലുറപ്പുക്കാര്‍ വനത്തിനടുത്തെ കാപ്പിത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് കരടിയുടെ ആക്രമണമുണ്ടായത്. മൂന്നു കരടികളാണ് കൂട്ടമായി എത്തി ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കരടിയുടെ ആക്രമണത്തില്‍ നിന്നും ഓടിരക്ഷപ്പെടുന്നതിനിടെ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു.  നാട്ടുകാര്‍ ബഹളം വച്ച് കരടികളെ ഓടിക്കുന്നതിനിടെ കരടികളിലൊന്ന് കാപ്പികളത്തില്‍ വീണു.

പ്രദേശവാസിയായ റിട്ട:അധ്യാപകന്‍ അപ്പുവിന്റെ കാര്‍ഷിക വിളകള്‍ ഉണക്കുന്ന കളത്തിലും കരടിയെത്തി.കളത്തിന്‍റെ ഗേറ്റ് അപ്പുവും നാട്ടുകാരും ചേര്‍ന്ന് പൂട്ടുകയായിരുന്നു. കരടിയെ പിടികൂടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇതിനെ വനപാലകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ആനയ്ക്കും കടുവയ്ക്കുമൊപ്പം കരടിയുമെത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദി​ഗ് വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂർ; 'സംഘടന ശക്തിപ്പെടുത്തണമെന്നതിൽ സംശയമില്ല'
കട്ടപ്പനയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്