കണ്ണൂരിൽ പുതിയൊരു സമരമുഖം ഒരുങ്ങുന്നു; കൃത്രിമ ജലപാതയ്ക്കെതിരെ പ്രക്ഷോഭവുമായി ജനങ്ങൾ

Web Desk |  
Published : Jun 23, 2018, 03:03 PM ISTUpdated : Oct 02, 2018, 06:31 AM IST
കണ്ണൂരിൽ  പുതിയൊരു സമരമുഖം ഒരുങ്ങുന്നു; കൃത്രിമ ജലപാതയ്ക്കെതിരെ പ്രക്ഷോഭവുമായി ജനങ്ങൾ

Synopsis

കൃത്രിമ ജലപാത നിർമ്മാണത്തിനെതിരെ പ്രക്ഷോഭം സമരം ഇന്ന് നാലാം ഘട്ടത്തിലേക്ക്

പാനൂർ: കണ്ണൂർ ജില്ലയിലെ പാനൂരിൽ കൃത്രിമ ജലപാത  നിർമ്മാണത്തിനെതിരെ പാനൂരിലെ സമരസമിതി സംഘടിപ്പിച്ച പ്രക്ഷോഭം നാലാം ഘട്ടത്തിലേക്ക്. പാനൂർ വില്ലേജ് ഓഫീസിലേക്കാണ് സമരസമിതി പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്. ഉൾനാടൻ ജലപാത പദ്ധതിയുടെ ഭാ​ഗമായി കണ്ണൂർ ജില്ലയിലെ പാനൂർ ഉൾപ്പെടെയുള്ള മൂന്നിടങ്ങളിൽ ഇരുപത്തിനാല് കിലോമീറ്റർ നീളത്തിൽ കൃത്രിമജലപാത നിർമ്മിക്കാനാണ് സർക്കാർ തീരുമാനം. കൃത്രിമമായി സൃഷ്ടിക്കുന്ന ജലപാത പരിസ്ഥിതിയെയും ജനജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് സമരസമിതി പ്രവർത്തകർ വ്യക്തമാക്കുന്നു. ഈ പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങളിലെ നൂറിലധികം വീടുകൾ നഷ്ടപ്പെടുമെന്ന തിരിച്ചറിവാണ് ജനങ്ങളെ സമരത്തിനിറങ്ങാൻ പ്രേരിപ്പിച്ചത്. 

''കഴിഞ്ഞ ഡിസംബർ മാസത്തിലാണ് കൃത്രിമ ജലപാതയ്ക്കെതിരെയുള്ള സമരങ്ങൾ ആരംഭിച്ചത്. വിവിധ സ്ഥലങ്ങളിലായി ഏഴ് പ്രാദേശിക കമ്മറ്റികൾ രൂപീകരിച്ച് അവയെല്ലാം ഏകോപിപ്പിച്ചാണ് സംയുക്ത സമരസമിതി രൂപീകരിച്ചത്. പാനൂർ ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചിരുന്നു. മാഹി മുതൽ വളപട്ടണം വരെയുള്ള മുപ്പത് കിലോമീറ്റരർ ദൂരത്തിൽ കരയിൽക്കൂടി കൃത്രിമമായി കനാലുകൾ നിർമ്മിച്ച് ഈ രണ്ട് പുഴകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പ്രോജക്റ്റ്.  സംസ്ഥാന സർക്കാരിന്റെ  നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. ഇത് പ്രകൃതിയെ വളരെ ദോഷകരമായ രീതിയിൽ ബാധിക്കും. സ്വാഭാവികമായ ജലസ്രോതസ്സുകളും മരങ്ങളും നഷ്ടപ്പെടും. നൂറിലധികം വീടുകൾ പൂർണ്ണമായും നഷ്ടപ്പെടും. ചില വീടുകൾ ഭാ​ഗികമായി നശിക്കുകയും വാസയോ​ഗ്യമല്ലാതായിത്തീരുകയും ചെയ്യും. ചുരുക്കത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ഇരുനൂറ്റമ്പതിലധികം വീടുകളെയാണ് ഈ പദ്ധതി പ്രതികൂലമായി ബാധിക്കുന്നത്. എന്താണ് ഈ പദ്ധതി കൊണ്ടുള്ള നേട്ടം എന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിക്കാൻ ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല'' സമരസമിതി പ്രവർത്തകരിലൊരാളായ ബാലകൃഷ്ണന്റെ വാക്കുകൾ

സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള വൻ ജനപങ്കാളിത്തമാണ് ഈ സമരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയമോ മതമോ ജാതിയോ കണക്കിലെടുക്കാതെ എല്ലാ ജനങ്ങളും ഇതിൽ പങ്കാളികളാണെന്ന് സമരസമിതി നേതാക്കൾ പറയുന്നു. ജനുവരിയിൽ രൂപം കൊണ്ട സമരസമിതിയുടെ ആദ്യത്തെ പ്രക്ഷോഭം പാനൂർ ബസ്റ്റാൻഡിൽ നിന്നായിരുന്നു തുടങ്ങിയത്. പിന്നീട് താലൂക്ക് ഓഫീസ് മാർച്ച്, കണ്ണൂർ കളക്ടറേറ്റ് മാർച്ച് എന്നിവ സംഘടിപ്പിച്ചു. നാലാമത്തെ പ്രതിഷേധ മാർച്ചാണ് വില്ലേജ് ഓഫീസിലേക്ക് സംഘടിപ്പിച്ചത്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥനങ്ങളെല്ലാം തന്നെ സർക്കാരിന്റെ ഈ ജനവിരുദ്ധ സമരസമിതിയിൽ പങ്കാളികളാണെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കുന്നു. 
 

 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ആർ ശ്രീലേഖ, അവസാനിപ്പിച്ചത് 'വന്ദേ മാതരം' പറഞ്ഞ്; തിരുവനന്തപുരം കോർപ്പറേഷനിലെ സസ്പെൻസ് തുടർന്ന് ബിജെപി
പാലാ നഗരസഭയിലെ ഭരണം; ഒടുവിൽ ജനസഭയിൽ നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം; 'ദിയ ബിനുവിനെ അധ്യക്ഷയാക്കണം''