കഞ്ചിക്കോട്ടെ പെപ്സി പ്ലാന്‍റ് പ്രവര്‍ത്തനം നിര്‍ത്തി

Published : Mar 16, 2017, 08:13 PM ISTUpdated : Oct 04, 2018, 05:53 PM IST
കഞ്ചിക്കോട്ടെ പെപ്സി പ്ലാന്‍റ് പ്രവര്‍ത്തനം നിര്‍ത്തി

Synopsis

പാലക്കാട്: കഞ്ചിക്കോട്ടെ പുതുശ്ശേരി പഞ്ചായത്തിലെ പെപ്സി പ്ലാന്‍റ് തത്കാലത്തേക്ക് പൂട്ടി. കടുത്ത ജലക്ഷാമം കണക്കിലെടുത്താണ് പെപ്സി കമ്പനിയുടെ നടപടി  .കുടിവെള്ള ക്ഷാമം രൂക്ഷമായ പ‍ഞ്ചായത്തില്‍ അമിതമായി ഭൂഗര്‍ഭ ജലം ഊറ്റുന്നതിനെതിരെ നടന്ന പ്രതിഷേധമൊന്നും കണക്കിലെടുക്കാതെ പ്രവർത്തിച്ചുവന്ന പ്ലാന്‍റാണ് ഇപ്പോൾ വെള്ളം കിട്ടാതെ പൂട്ടിയത്. 

കടുത്ത വരൾച്ചയുടെ സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നൽകിയ ജല നിയന്ത്രണ നി‍‍ർദ്ദേശമാണ് പെപ്സി പൂട്ടിച്ചത്. പ്രതിദിനം ആറു ലക്ഷം ലിറ്റർ ജലം ഉപയോഗിച്ചിരുന്ന പെപ്സിയോട്  ജല ഉപഭോഗം ഒന്നര ലക്ഷം ലിറ്ററാക്കി കുറക്കണമെന്ന് ആവശ്യപ്പെടുകയും ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. ഒന്നര ലക്ഷം ലിറ്റർ പെപ്സിയുടെ ഒരു ദിവസത്തെ ഉൽപ്പാദനത്തിന് തികയില്ല. 

സംഭരിച്ചുപയോഗിച്ചാലും ആഴ്ചയിൽ മൂന്ന് ദിവസം പ്രവർത്തിക്കാനേ പറ്റൂ. നഷ്ടപ്പെടുന്ന തൊഴിൽ ദിനങ്ങളിലെ കൂടി വേതനം ലഭിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കമ്പനി ഏകപക്ഷീയമായി പ്ലാന്‍റ് അടച്ചിടുകയായിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു.

പ്രതിദിനം അനുവദിച്ച ഒന്നര ല്കഷം ലിറ്റർ സംഭരിച്ചുപയോഗിച്ചാലും മാസം പന്ത്രണ്ട് ദിവസം മാത്രമാണ് പ്ലാന്‍റ് പ്രവർത്തിക്കാനാകുക. ഇത് കമ്പനിയെ സംബന്ധിച്ച്  ഭീമമായ നഷ്ടമുണ്ടാക്കുമെന്നതാണ് പ്രവർത്തനം നിർത്തിയതിന് പിന്നിൽ. പരിസര വാസികളായ കരാർ തൊഴിലാളികൾ വിട്ടു നിന്നതോടെ സ്റ്റോക്കുകൾ പോലീസ് സംരക്ഷണത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് ലോഡ് ചെയ്ത് മാറ്റുന്നത്. 

കൂലി ആവശ്യത്തിൽ നിന്ന് പിൻമാറാൻ തയ്യാറാണെന്ന് തൊഴിലാളികൾ അറിയിച്ചെങ്കിലും,മഴക്കാലം വരെ പ്ലാന്‍റ് തുറക്കേണ്ട എന്ന നിലപാടിലാണ് കമ്പനി അധികൃതർ എന്നാണ് സൂചന.  ഇടക്കിടെ  നടക്കുന്നജനകീയ സമരങ്ങളും സർക്കാർ ഇടപെടലുകളും ഫലം കാണാത്തിടത്താണ് വെള്ളം കിട്ടാതായതോടെ പെപ്സി  പ്രവർത്തനം താല്കാലികമായെങ്കിലും നിർത്തി വക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?