
വട്ടോളിപ്പിടി കനാല്‍ ബണ്ടില്‍ സ്വന്തം വീട്ടിലാണ് നിഷയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൂലിപ്പണിക്കാരിയാണ് നിഷയുടെ അമ്മ രാജേശ്വരി ജോലിക്ക് പോയ സമയത്തായിരുന്നു കൊലപാതകം. രാത്രി എട്ട് മണിക്ക് അമ്മ തിരിച്ചെത്തിയപ്പോള്‍ മാത്രമാണ് വിവരം പുറം ലോകം അറിഞ്ഞത്. വൈകിട്ട് അഞ്ചരയക്ക് അമ്മ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമണ്ടായില്ല. ഉച്ചയക്ക് പന്ത്രണ്ടയരക്ക് വെള്ളമെടുക്കാന്‍ നിഷ പുറത്ത് നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.
ഈ സാഹചര്യത്തില്‍ ഉച്ചക്ക് ഒന്നിനും അഞ്ചിനുമിടക്കാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ക്രൂരമായ ബലാത്കാരത്തിന് ശേഷം പ്രാകൃത രീതിയില്‍ മൃഗീയമര്‍ദ്ദിച്ചതിനും ശേഷമാണ് നിഷയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ശരീരത്തില്‍ പലയിടത്തും കുത്തേറ്റിട്ടുണ്ട്. മുഖം ഭാരമുള്ള വസ്തു കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച നിലയിലാണ്.
ഇത് കൂടാതെ ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചിട്ടുണ്ട്. വയറ്റിലുള്ള മര്‍ദ്ദനമേറ്റ് കുടല്‍ പുറത്ത് വന്ന നിലയിലാണ്.സ്വകാര്യഭാഗങ്ങളിലും ഗുരുതരമായ പരിക്കുണ്ട്. ഇത്ര ഭീകരമായി മര്‍ദ്ദനമേറ്റിട്ടും പരിസരവാസികളാരും ഒരു ശബ്ദം പോലും കേട്ടില്ലെന്നത് പൊലീസിനെ അത്ഭുതപ്പെടുത്തുന്നു.
കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് എറണാകളും റേഞ്ച് ഐജി മഹിപാല്‍ യാദവ് ,റൂറല്‍ എസ്പി യതീശ് ചന്ദ്ര എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ കുറുപ്പംപടി ,പെരുമ്പാവൂര്‍ സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു
പ്രതിയെകുറിച്ചുള്ള ഒരു സൂചന പോലും പൊലീസിന് ഇതേവരെ ലഭിച്ചിട്ടില്ല. വീട്ടിനുള്ളില്‍ നിന്ന് പ്രതിയുടേതെന്ന് കരുതുന്ന തലമുടി ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന്‍റെ സ്വഭാവം പരിഗണിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇതില്‍ പങ്കുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വിശദമായ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam