ബിഷപ്പിനെതിരായ ബലാത്സംഗക്കേസ്: സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

Published : Oct 29, 2018, 09:57 AM ISTUpdated : Oct 29, 2018, 10:02 AM IST
ബിഷപ്പിനെതിരായ ബലാത്സംഗക്കേസ്: സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

Synopsis

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ജലന്ധർ ബലാത്സംഗക്കേസിലെ  സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സാക്ഷിയായ പുരോഹിതൻ ജലന്ധറിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ മറ്റ് സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.

 

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ജലന്ധർ ബലാത്സംഗക്കേസിലെ  സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സാക്ഷിയായ പുരോഹിതൻ ജലന്ധറിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ മറ്റ് സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.

മലയാള വേദി സംഘടനയുടെ പ്രസിഡന്‍റ് ജോർജ് വട്ടുകുളമാണ് ഹര്‍ജി നൽകിയത്. ബിഷപ്പ്  ജയിലിലായിരിക്കെ ബിഷപ്പുമാരടക്കം സന്ദർശിക്കാനെത്തിയത് സാക്ഷികൾക്ക് നേരെ ഇനിയും ഭീഷണിയുണ്ടാകുമെന്നതിന്‍റെ സൂചനയാണ്. ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ അഡ്മിനിസ്ട്രേറ്റർ ബിഷപ്പിന്‍റെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണമാണ് ഫ്രാങ്കോക്ക് ഒരുക്കിയിരുന്നത്. പിന്നീടാണ്  ദുരൂഹ സാഹചര്യത്തിൽ പുരോഹിതനായ പ്രധാന സാക്ഷിയുടെ മരണമുണ്ടാകുന്നതെന്നും ഹർജിയില്‍ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ