സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Web Desk |  
Published : Jun 11, 2018, 06:59 AM ISTUpdated : Jun 29, 2018, 04:28 PM IST
സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Synopsis

വില കുറയുന്നത് തുടർച്ചയായ പതിമൂന്നാം ദിവസം

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 20 പൈസയും ഡീസലിന് 26 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 79 രൂപ 69 പൈസയും ഡീസലിന് 72 രൂപ 64 പൈസയുമാണ് വില. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതാണ് ഇന്ത്യയിലും നേരിയ തോതിൽ ഇന്ധന വില കുറയാൻ കാരണം. 

13 ദിവസത്തിനുള്ളിൽ പെട്രോളിന് ഒരു രൂപ 93 പൈസയും ഡീസലിന് ഒരു രൂപ 56 പൈസയുമാണ് കുറഞ്ഞത്. ഇതിന് പുറമേ സംസ്ഥാന സർക്കാർ പെട്രോൾ-ഡീസൽ വിൽപ്പന നികുതി ഒരു രൂപ കുറച്ചതും വിലയിൽ പ്രതിഫലിക്കുന്നുണ്ട്. കൊച്ചിയിൽ പെട്രോളിന് 78 രൂപ 42 പൈസയും ഡീസലിന് 71 രൂപ 55 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 78 രൂപ 67 പൈസയും ഡീസലിന് 71 രൂപ 81 പൈസയുമാണ് നിരക്ക്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പക്ഷിപ്പനി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഷഹനയുടെ ആത്മഹത്യ; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ