പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി

By Web DeskFirst Published Jun 15, 2016, 4:38 PM IST
Highlights

ദില്ലി: പെട്രോള്‍, ഡീസല്‍ വില കൂട്ടി. ഡീസലിന് ലിറ്ററിന് ഒരു രൂപ 26 പൈസയും പെട്രോളിന് ലിറ്ററിന് അഞ്ചു പൈസയുമാണ് കൂട്ടിയത്. പുതിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും. അസംസ്‌കൃത എണ്ണയുടെ രാജ്യാന്തര വിപണിയിലെ വില വര്‍ദ്ധിച്ചതും ഡോളര്‍ - രൂപ വിനിമയ നിരക്കിലെ വ്യത്യാസവുമാണ് രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നാണ് വിശദീകരണം. ഇതോടെ ഒന്നരമാസത്തിനിടെ പെട്രോളിന് അഞ്ചു രൂപ 52 പൈസ വര്‍ദ്ധിപ്പിച്ചപ്പോള്‍, ഡീസലിന് ഏഴു രൂപ 72 പൈസയുമാണ് എണ്ണ കമ്പനികള്‍ കൂട്ടിയത്. ഇന്നു ചേര്‍ന്ന എണ്ണ കമ്പനികളുടെ അവലോകന യോഗത്തിലാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

ഈ മാസം ആദ്യം നടന്ന അവലോകന യോഗത്തിലും എണ്ണ കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിച്ചിരുന്നു. ജൂണ്‍ ആദ്യം പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇതോടെ മെയ് ഒന്നിനുശേഷം നടന്ന മൂന്നു അവലോകന യോഗങ്ങളിലും എണ്ണ കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു. എണ്ണവില വര്‍ദ്ധനവിനെതിരെ സോഷ്യല്‍ മീഡയയില്‍ ഉള്‍പ്പടെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നേരത്തെ ഉയര്‍ന്നിരുന്നത്.

click me!