
കൊച്ചി: പെരുമ്പാവൂരിലെ ജിഷയുടെ ഘാതകനെ തിരിച്ചറിയാനായി അഞ്ച് സംസ്ഥാനങ്ങളിൽ തെരച്ചിൽ തുടങ്ങി. പെരുമ്പാവൂരിൽ നിന്ന് അപ്രത്യക്ഷനായ ഇതര സംസ്ഥാനത്തൊഴിലാളിയാണ് കൊലയാളി എന്ന നിഗമനത്തിലാണ് അന്വേഷണം. കേരളത്തിൽ നിന്നുളള അഞ്ച് പൊലീസ് സംഘങ്ങളാണ്
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്.
ബംഗാളിലെത്തിയ അന്വേഷണസംഘം ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയായ മൂർഷിദാബാദിലെ ഗ്രാമങ്ങളിലും പരിശോധന നടത്തുന്നുണ്ട്. കേരളത്തിൽ നിന്നുളള അഞ്ച് പൊലീസ് സംഘങ്ങളാണ് വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്. ബിഹാർ , ഛാർഖണ്ഡ്, ഒറീസ, ആസാം, ബംഗാൾ എന്നിവടങ്ങളിലാണ് പരിശോധന. ജിഷ കൊല്ലപ്പെട്ട ഏപ്രിൽ ഇരുപത്തിയെട്ടിനോടടുത്ത ദിവസങ്ങളിൽ പെരുമ്പാവൂരിൽനിന്ന് അപ്രത്യക്ഷരായ അന്യസംസ്ഥാന തൊഴിലാളികളാണിവർ.
ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനുകൾ ഈ സംസ്ഥാനങ്ങളിൽ പിന്നീട് കണ്ടെങ്കിലും ചിലത് പിന്നീട് നിശ്ചലമായി. ഇവർക്കാർക്കെങ്കിലും കൃത്യത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.എന്നാൽ വ്യാജ തിരിച്ചറിയിൽക്കാർഡാണ് മിക്കവരും ഉപയോഗിച്ചത് എന്നതാണ് അന്വേഷണത്തിന് തിരിച്ചടി. ബംഗാളിലെത്തിയ അന്വേഷണ സംഘം ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയായ മൂർഷിദാബാദിലെ ഗ്രാമങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
ഇതിനിടെ പൊലീസ് സെബൈർ സെൽ വിഭാഗം പരിശോധിടച്ചുവന്ന 25 ലക്ഷം ഫോൺ കോളുകളിൽ നിന്ന് സംശയമുളള 200 കോളുകളുടെ ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസം തയാറാക്കിയിരുന്നു. ഈ പട്ടിക നൂറിലേക്ക് എത്തിച്ചെന്നും അന്വേഷണം വരും ദിവസങ്ങളിൽ കുറച്ചുപേരിലേക്ക് മാത്രമായി ചുരുങ്ങുമെന്നും അന്വേഷണസംഘം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam