
തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കുറഞ്ഞു. പെട്രോളിന് 10 പൈസയും ഡീസലിന് 7 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80 രൂപ 76 പൈസയും ഡീസലിന് 73 രൂപ 56 പൈസയുമാണ് വില. തുടർച്ചയായ ഒൻപതാം ദിവസമാണ് ഇന്ധനവില കുറയുന്നത്.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതാണ് ഇന്ത്യയിലും നേരിയ തോതിൽ ഇന്ധനവില കുറയാൻ കാരണം. 9 ദിവസത്തിനുള്ളിൽ പെട്രോളിന് 86 പൈസയും ഡീസലിന് 64 പൈസയുമാണ് കുറഞ്ഞത്. സംസ്ഥാന സർക്കാർ പെട്രോൾ-ഡീസൽ വിൽപ്പന നികുതിയിൽ നൽകിയ ഒരു രൂപയുടെ ഇളവും വിലയിൽ പ്രതിഫലിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam