പെട്രോൾ അടിക്കാൻ വൈകി; പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ സംഘത്തിന്‍റെ ക്രൂര മർദനം

Published : Feb 19, 2019, 10:55 PM ISTUpdated : Feb 19, 2019, 11:11 PM IST
പെട്രോൾ അടിക്കാൻ വൈകി; പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ സംഘത്തിന്‍റെ ക്രൂര മർദനം

Synopsis

പെട്രോൾ അടിച്ച് മടങ്ങിയ സംഘം പിന്നീടെത്തി മർദിക്കുകയായിരുന്നുവെന്ന് വിഷ്ണു പോലീസിൽ മൊഴി നൽകി.

ചെങ്ങന്നൂർ: പെട്രോൾ അടിക്കാൻ വൈകിയെന്നാരോപിച്ച് വിദ്യാർത്ഥിയായ പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ സംഘത്തിന്‍റെ ക്രൂര മർദനം. കോന്നി സ്വദേശിയായ വിഷ്ണുവിനെയാണ് ബൈക്കിലെത്തിയവർ ആക്രമിച്ചത്.

 ചെങ്ങന്നൂർ കെഎസ്ആർടിസി ബസ്സ് സ്റ്റാന്‍റിന് എതിർവശമുളള പെട്രോൾ പമ്പിലാണ് സംഭവം.  മർദനത്തിൽ തലക്കും ശരിരത്തിനും സാരമായി പരിക്കേറ്റ വിഷ്ണു ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് ചെങ്ങന്നൂർ പൊലീസ് കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ  കേസെടുത്തു.

പെട്രോൾ അടിച്ച് മടങ്ങിയ  സംഘം പിന്നീടെത്തി മർദിക്കുകയായിരുന്നുവെന്ന് വിഷ്ണു പോലീസിൽ മൊഴി നൽകി. ഓട്ടോമൊബൈൽ എഞ്ചിനിയറിംഗിന് വിദ്യാർത്ഥിയായ വിഷ്ണു പമ്പിൽ ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി