
ഓണ്‍ലൈന്‍ ഫാര്‍മസി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മെഡിക്കല്‍ സ്റ്റോറുകള്‍ ഈ മാസം 30ന് അടച്ചിട്ട് പ്രതിഷേധിക്കും. രാജ്യവ്യാപകമായാണ് ഔഷധ വ്യാപാരികളുടെ പ്രതിഷേധം. ചരക്ക് സേവന നികുതി നടപ്പില്‍വരുമ്പോള്‍ അവശ്യ മരുന്നുകളുടെ വില കൂടുമെന്നും മരുന്ന് വ്യാപാരികള്‍ പറഞ്ഞു
മറ്റ് ഉത്പനങ്ങള്‍ പോലെ മരുന്നുകളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഫാര്‍മസിയും ഇ-പോര്‍ട്ടലും നടപ്പാക്കിയാല്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് മരുന്ന് വ്യാപാരികളുടെ ആശങ്ക. ഡോക്ടര്‍മാര്‍ ജെനറിക് പേരുകളില്‍ മരുന്ന് കുറിച്ച് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ചരക്ക് സേവന നികുതി നടപ്പാക്കുമ്പോള്‍ അവശ്യ മരുന്നുകളുടെ വില കുറയുമെന്ന പ്രചാരണം തെറ്റാണെന്നും വ്യാപാരികള്‍ വിശദീകരിച്ചു. അഖിലേന്ത്യാതലത്തില്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തിലും പൂര്‍ണ്ണമായിരിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam