അസമിൽ കൊൽക്കത്ത - സൈറാങ് എക്സ്പ്രസിന്റെ എൻജിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ഇന്ന് രാവിലെ 6.54ന് ദിഗാരു റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. നാല് യാത്രക്കാര്‍ക്ക് നിസ്സാര പരിക്ക്.

ദിസ്പൂർ: അസമിൽ കൊൽക്കത്ത - സൈറാങ് എക്സ്പ്രസിന്റെ എൻജിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ഇന്ന് രാവിലെ 6.54ന് ദിഗാരു റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. നാല് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. മറ്റൊരു ട്രെയിനിന് കടന്നുപോകാൻ വഴി നൽകുന്നതിനിടെ സ്റ്റേഷനിലേക്ക് പ്രവേശിച്ച ട്രെയിനിന്റെ വേഗം നിയന്ത്രിക്കാനാകാതെ പോയതാണ് അപകട കാരണമെന്ന് റെയിൽവേ അറിയിച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ലോക്കോ ബ്രേക്കിങ് സംവിധാനം പ്രവര്‍ത്തിച്ചില്ലെന്നാണ് സൂചന. യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ പകരം ട്രെയിൻ ഏർപ്പെടുത്തി. രക്ഷാപ്രവർത്തനം അവസാനിച്ചു. റെയിൽവേ ജനറൽ മാനേജരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

YouTube video player